
കൊല്‍ക്കത്ത: തൃണമൂൽ കോൺഗ്രസിന്റെ 38 എം എൽ എമാർ ബി.ജെ പിയിൽ ചേരുമെന്ന് നടനും ബി.ജെ.പി നേതാവുമായ മിഥുൻ ചക്രവർത്തി പറഞ്ഞു. 38 എം.എൽ.എമാർ ബി.ജെ.പിയിൽ ചേരാൻ താത്‌പര്യം പ്രകടിപ്പിച്ചെന്നും ഇതിൽ 21 പേർ തന്നോട് സംസാരിച്ചുവെന്നും മിഥുൻ ചക്രവർത്തി വെളിപ്പെടുത്തി. കൊൽക്കത്തയിലെ ബി.ജെ.പി ഓഫീസിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
എന്നാൽ തൃണമൂൽ നേതൃത്വം മിഥുൻ ചക്രവർത്തിയുടെ അവകാശവാദം നിഷേധിച്ചു. ശരിയായ ബോധമുള്ള ആരും ഇത്തരം അവകാശവാദം ഉന്നയിക്കില്ലെന്ന് സന്തനു സെൻ എം.പി പരിഹസിച്ചു. ബി.ജെ.പിയിൽ നിന്ന് എം.എൽ.എമാർ തൃണമൂലിലേക്ക് കൂറുമാറി. കൂടുതൽ ബി.ജെ.പി എം.എൽ.എമാർ തൃണമൂലിൽ ചേരുമെന്നും അദ്ദേഹം പറഞ്ഞു.