
ഉദ്ധാരണ പ്രശ്നങ്ങൾ മൂലം കിടപ്പറയിൽ പരാജയപ്പെടുന്ന നിരവധി പുരുഷന്മാരുണ്ട്. പലരും ഇത് പുറത്തറിയിക്കാതെ മനസിൽ കൊണ്ട് നടക്കാറുണ്ട്. എന്നാൽ ഈ പ്രശ്നം പരിഹരിക്കാൻ എളുപ്പ വഴി കണ്ടെത്തിയിരിക്കുകയാണ് ഒരു സംഘം ഗവേഷകർ.
ലൈംഗിക ജീവിതം സജീവമായുള്ളവർക്ക് ഉദ്ധാരണ ശേഷിക്കുറവ് ഉണ്ടാകില്ലെന്നാണ് ഫിൻലൻഡിൽ നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തിയത്. 55 നും 75നും ഇടയിൽ പ്രായമുള്ള 989 പുരുഷന്മാരിൽ അഞ്ചു വർഷമാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്.
ആഴ്ചയിൽ ഒരു പ്രാവശ്യം എന്ന തോതിലും കുറവാണ് ലൈംഗിക ബന്ധമെങ്കിൽ ഉദ്ധാരണ ശേഷിക്കുറവ് ഉണ്ടാകാനുള്ള സാദ്ധ്യത ഇരട്ടിയാണെന്നാണ് പഠനത്തിൽ തെളിഞ്ഞത്. ഉദ്ധാരണ ശേഷിക്കുറവും ലൈംഗിക ബന്ധം പുലർത്തുന്നതും തമ്മിൽ വിപരീത അനുപാതമാണുള്ളതെന്ന് പഠനം പറയുന്നു.
ആയിരം പേരെ പഠന വിധേയമാക്കിയതിൽ ഉദ്ധാരണ ശേഷിക്കുറവുള്ള 79 പേർ ആഴ്ചയിൽ ഒരു പ്രാവശ്യത്തിലും കുറവ് തവണയാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത്. എന്നാൽ, ആഴ്ചയിൽ ഒരു തവണയെങ്കിലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരിൽ ഉദ്ധാരണ ശേഷിക്കുറവ് 1000 ത്തിൽ 32 പേർക്ക് എന്ന കണക്കിലായിരുന്നു.
ആഴ്ചയിൽ മൂന്ന് തവണയോ അതിൽ കൂടുതലോ പ്രാവശ്യം ലൈംഗിക വേഴ്ച നടത്തുന്നവരിൽ ഉദ്ധാരണ ശേഷിക്കുറവ് 1000ത്തിന് 16 എന്ന നിലയിലേക്ക് എത്തി. ഇതിന് പുറമെ പ്രഭാത ഉദ്ധാരണം ആഴ്ചയിൽ ഒരു തവണയിലും കുറവാണെങ്കിൽ ഉദ്ധാരണ ശേഷിക്കുറവ് ഉണ്ടാകാനുളള സാദ്ധ്യത രണ്ട് മുതൽ അഞ്ച് മടങ്ങ് വരെ അധികമാ!*!ണെന്നും കണ്ടെത്തി. ഏതായാലും ഉദ്ധാരണ പ്രശ്നങ്ങൾ ഒഴിവാക്കാൻ പതിവായി ലൈംഗിക ബന്ധം പുലർത്തണമെന്നാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്