
ബാഗ്‌ദാദ് ശ്രീലങ്കയ്ക്ക് പിന്നാവെ ഇറാഖിലും ജനകീയ പ്രക്ഷോഭം രൂക്ഷം. ബാഗ്‌ദാദിലെ ഗ്രീൻസോണിൽ ഇരച്ചുകയറിയ ജനം പാർലമെന്റ് കൈയേറി. ഷിയാ നേതാവ് മുഖ്തദ അൽ സദ്‌റിന്റെ അനുകൂലികളാണ് പ്രക്ഷോഭത്തിന് പിന്നിൽ..തൊഴിലില്ലായ്‌മ രൂക്ഷമായ ഇറാഖിൽ പ്രശ്‌ന പരിഹാരത്തിന് സർക്കാർ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രക്ഷോഭം. ഇറാൻ പിന്തുണയുള്ള പ്രധാനമന്ത്രിസ്ഥാനാർത്ഥിക്കെതിരെ ജനങ്ങൾക്കിടയിൽ പ്രതിഷേധം ശക്തമാണ്.
അതീവസുരക്ഷാ മേഖലയിലെ കൈയേറ്റം സൈന്യം തടയാൻ ശ്രമിച്ചില്ല. രക്ത ചൊരിച്ചിൽ ഒഴിവാക്കാൻ എല്ലാവരും ഗ്രീൻസോണിൽ നിന്ന് ഒഴിഞ്ഞുപോകണമെന്ന സർക്കാർ അഭ്യർത്ഥന പ്രക്ഷോഭകർ തള്ളി.