hemp

ആലപ്പുഴ: സ്വന്തം ആവശ്യത്തിനായി വീട്ടിലെ കുളിമുറിയുടെ മുകളിലായി കഞ്ചാവ് ചെടി വളർത്തിയ യുവാവിനെ എക്‌സൈസ് പിടികൂടി. കടക്കരപ്പള‌ളി പഞ്ചായത്തിൽ തൈക്കൽ ഉമാപറമ്പിൽ പ്രേംജിത്ത്(25) ആണ് പിടിയിലായത്.

സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കാറുള‌ള പ്രേംജിത്ത് കഞ്ചാവിൽ നിന്നും ശേഖരിച്ച വിത്ത് മുളപ്പിച്ച് ചെടിയാക്കി. മൂന്ന് വ‌ർഷത്തോളമായി ഇയാൾ സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കാറുണ്ട്. ചേർത്തല എക്‌സൈസ് റെയ്ഞ്ച് ഇൻസ്‌പെക്‌ടർ വി.ജെ റോയിയ്‌ക്ക് ഇയാൾ കഞ്ചാവ് വളർത്തുന്നതിനെ കുറിച്ച് രഹസ്യ വിവരം ലഭിച്ചു. തുടർന്ന് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ വീട്ടിൽ കുളിമുറിയുടെ മുകളിൽ ഗ്രോബാഗിനുള‌ളിൽ വളർത്തിയ കഞ്ചാവ് ചെടി കണ്ടെത്തി. ഏകദേശം 200 സെന്റീമീറ്റർ ഉയരമുള‌ള നാല് മാസം പ്രായമായ ചെടികൾ ഗ്രോബാഗിൽ കണ്ടു. അറസ്‌റ്റിലായ പ്രേംജിത്തിനെ കോടതി റിമാൻഡ് ചെയ്‌തു.