
പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു. കാവുണ്ടിക്കൽ പ്ലാമരത്ത് മല്ലീശ്വരി ആണ് മരിച്ചത്. പുലർച്ചെ രണ്ടരയോടെയാണ് സംഭവം. വീടിന് പുറത്തുനിന്ന് ശബ്ദം കേട്ടപ്പോൾ ഇറങ്ങിനോക്കിയപ്പോഴാണ് ആനയുടെ അക്രമമുണ്ടായത്.
മല്ലീശ്വരിയെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹം അഗളി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
വനത്തിനോട് ചേർന്നുള്ള പ്രദേശമാണ് കാവുണ്ടിക്കൽ. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് കാട്ടാനയിറങ്ങിയിരുന്നു. ഇതിനെ വനം വാച്ചർമാർ കാട്ടിലേക്ക് തിരികെ കയറ്റിയിരുന്നു.