arpita

കൊൽക്കത്ത: ‌സ്കൂളുകളിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട കോഴ ഇടപാടിൽ അറസ്റ്റിലായ പശ്ചിമ ബംഗാളിലെ മന്ത്രി പാർത്ഥ ചാറ്റർജിയുടെ സുഹൃത്ത് അർപ്പിത മുഖർജിയുടെ മറ്റൊരു ഫ്ലാറ്റിലും ഇ ഡി റെയ്‌ഡ്. പരിശോധനയിൽ ഇരുപത്തിയൊൻപത് കോടിയിലേറെ രൂപയാണ് കണ്ടെത്തിയത്.

BREAKING: ED finds another sea of cash, this time at TMC ex-minister Partha Chatterjee’s gf Arpita Mukherjee’s Belghoria flat. 4 note-counting machines arrive.
Feel like puking, watching this naked loot of my state. #Bengal pic.twitter.com/IKnMFM66l5

— Abhijit Majumder (@abhijitmajumder) July 27, 2022

പതിനഞ്ച് ഇടങ്ങളിലാണ് ഇ ഡി പരിശോധന നടത്തിയത്. ഇതുവരെ അമ്പത് കോടിയോളം രൂപ പിടികൂടി. നേരത്തെ അർപ്പിതയുടെ ടോളിഗഞ്ചിലെ ഫ്ളാറ്റിൽ നടത്തിയ പരിശോധനയിൽ 21.9 കോടിരൂപയും 76 ലക്ഷം രൂപയുടെ കണക്കിൽപ്പെടാത്ത ആഭരണങ്ങളും വിദേശനാണ്യങ്ങളും കണ്ടെത്തിയിരുന്നു. പിന്നാലെ ഇവരെ അറസ്റ്റ് ചെയ്തു. തന്റെ വീട്ടിൽ നിന്നും കണ്ടെടുത്ത തുക പാർത്ഥയുടേതാണെന്ന് അർപ്പിത വെളിപ്പെടുത്തിയിരുന്നു.

ഗവൺമെന്റിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അനധികൃതമായി റിക്രൂട്ട്‌മെന്റ് നടത്തി കോടികൾ തട്ടിയെന്നതാണ് വ്യവസായ മന്ത്രി പാർത്ഥ ചാറ്റർജിക്കെതിരായ കേസ്. അഴിമതി നടന്നതായി കരുതപ്പെടുന്ന സമയത്ത് പാർത്ഥ ചാറ്റർജി വിദ്യാഭ്യാസ മന്ത്രിയായിരുന്നു.