karkidaka-vavu

തിരുവനന്തപുരം: കർക്കടകവാവ് ദിനമായ ഇന്ന് പിതൃസ്‌മരണയിൽ വിശ്വാസികൾ ബലിതർപ്പണം ആരംഭിച്ചു. ഇന്നലെ രാത്രിയോടെ പ്രധാന സ്‌നാനഘട്ടങ്ങളിലെല്ലാം വിശ്വാസികളെത്തി കാത്തിരുന്നു. വർക്കല, തിരുവല്ലം, ആലുവ അടക്കമുള്ള പ്രധാന കേന്ദ്രങ്ങളിൽ നല്ല തിരക്കുണ്ട്.

ബലിതർപ്പണത്തിന് പ്രശസ്തമായ തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിൽ പുലർച്ചെ 2.30 മുതൽ തർപ്പണം ആരംഭിച്ചു. വയനാട് തിരുനെല്ലി ക്ഷേത്രത്തിൽ പുലർച്ചെ മൂന്നു മുതലും ആലുവ മണപ്പുറത്ത് രാത്രി 12നും ചടങ്ങുകൾ ആരംഭിച്ചു. അതേസമയം വർക്കല പാപനാശം കടപ്പുറത്ത് ഇന്നലെ വൈകിട്ടോടെ ചടങ്ങുകൾ ആരംഭിച്ചിരുന്നു. ആലുവ അദ്വൈതാശ്രമത്തിൽ പുലർച്ചെ നാലരയോടെയും തിരുനാവായ മണപ്പുറത്ത് പുലർച്ചെ രണ്ടിനും ബലിതർപ്പണം ആരംഭിച്ചു.

സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയും ഹരിത ചട്ടങ്ങൾ പാലിച്ചുമാണ് ഇത്തവണ ചടങ്ങ് നടക്കുന്നത്. കർക്കടക വാവ് ബലിതർപ്പണം നടത്തുന്നത് മൂന്നു തലമുറയിൽപെട്ട പിതൃക്കൾക്കാണെന്നാണ് വിശ്വാസം. ഇന്നലെ രാത്രി 7.30 മുതൽ അമാവാസി ആരംഭിച്ചിരുന്നു. സൂര്യൻ ഉച്ചസ്ഥായിയിൽ എത്തുന്നതിനു മുമ്പ് ബലി തർപ്പണം നടത്തണമെന്നതിനാൽ ഉച്ചയോടെ ചടങ്ങുകൾ തീരുന്ന വിധമുള്ള ക്രമീകരണമാണ് പ്രധാന കേന്ദ്രങ്ങളിലെല്ലാം ഒരുക്കിയിരുന്നത്. ഇവിടങ്ങളിലെല്ലാം കെ.എസ്.ആർ.ടി.സിയുടെ പ്രത്യേക സർവീസുകളുണ്ട്. കഴിഞ്ഞ രണ്ടു തവണയും കൊവിഡ് കാരണം വീട്ടുമുറ്റങ്ങളിലാണ് ബലിതർപ്പണം നടന്നത്.

ചിത്രങ്ങൾ

karkidaka-vavu

bali-tharpanam

karkidaka-bali

karkidaka-vav

karkidaka-vavu