
ന്യൂഡൽഹി: കുട്ടികളോട് ഇടപെടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം എപ്പോഴും ശ്രദ്ധനേടാറുണ്ട്. കുട്ടികളോട് സംസാരിക്കാനും അവരോട് സ്നേഹത്തോടെ പെരുമാറാനുമെല്ലാം ഏറെ ഇഷ്ടപ്പെടുന്നയാളാണ് അദ്ദേഹം. ഇപ്പോഴിതാ മോദിയും ബിജെപി എംപിയുടെ അഞ്ചുവയസുകാരിയായ മകളും തമ്മിൽ നടന്ന സംഭാഷണം സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.
മദ്ധ്യപ്രദേശിലെ ഉജ്ജയിനിൽ നിന്നുള്ള എംപിയായ ഫിറോജിയയും കുടുംബവും ഇന്നലെ പാർലമെന്റിലെത്തി മോദിയെ സന്ദർശിച്ചിരുന്നു. ഇതിനിടയിൽ ഫിറോജിയയുടെ മകളായ അഹാന മോദിയെ തന്റെ മറുപടിയിലൂടെ അത്ഭുതപ്പെടുത്തുകയായിരുന്നു. താൻ ആരാണെന്ന് അറിയുമോ എന്നായിരുന്നു മോദിയുടെ ആദ്യത്തെ ചോദ്യം. 'താങ്കൾ മോദിജിയാണെന്ന് എനിക്കറിയാം. താങ്കളെ എന്നും ടിവിയിൽ കാണാറുണ്ട്'- ഇതായിരുന്നു അഹാനയുടെ മറുപടി. താൻ എന്താണ് ചെയ്യുന്നതെന്ന് അറിയാമോ എന്നായിരുന്നു മോദി അടുത്തതായി ചോദിച്ചത്. താങ്കൾ ലോക്‌സഭയിൽ ജോലി ചെയ്യുകയല്ലേ എന്നായിരുന്നു കുട്ടി മറുപടി പറഞ്ഞത്. ഇതുകേട്ട് മോദിയും ഒപ്പമുണ്ടായിരുന്ന എല്ലാവരും പൊട്ടിച്ചിരിച്ചു. തുടർന്ന് മധുരം നൽകിയാണ് പ്രധാനമന്ത്രി അഹാനയെ യാത്രയാക്കിയത്.
'മറക്കാനാകാത്ത ദിവസമാണിന്ന്. ലോകത്തിലെ ഏറ്റവും പ്രശസ്തനായ നേതാവിനെ കാണാൻ സാധിച്ചു. രാജ്യത്തെ ഏറ്റവും ബഹുമാന്യനായ പ്രധാനമന്ത്രിയെ കണ്ട് അനുഗ്രഹവും നേടാനും നിസ്വാർത്ഥസേവനത്തിന്റെ മാതൃക കണ്ട് മനസിലാക്കാനും സാധിച്ചു'- മോദിയുമായുള്ള സന്ദർശനത്തിന് പിന്നാലെ ഫിറോജിയ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.
आज का दिन अविस्मरणीय है।
— Anil Firojiya (@bjpanilfirojiya) July 27, 2022
विश्व के सर्वाधिक लोकप्रिय नेता, देश के यशस्वी प्रधानमंत्री, परम आदरणीय श्री @narendramodi जी से आज सपरिवार मिलने का सौभाग्य मिला, उनका आशीर्वाद और जनता की नि:स्वार्थ सेवा का मंत्र प्राप्त हुआ। pic.twitter.com/FYHY2SqgSp
രാജ്യത്തിന് വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞുവച്ച കഠിനാധ്വാനിയും സത്യസന്ധനും നിസ്വാർത്ഥനും ത്യാഗശീലനുമായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിൽ ജനങ്ങളെ സേവിക്കാനുള്ള അവസരം ലഭിച്ചതിൽ താൻ ഭാഗ്യവാനാണെന്നും എംപി ട്വീറ്റ് ചെയ്തു.
मैं सौभाग्यशाली हूं कि ऐसे कर्मठ,ईमानदार,नि:स्वार्थ,त्यागी व देश के लिए अपना संपूर्ण जीवन समर्पित कर देने वाले प्रधानमंत्री आदरणीय श्रीं नरेंद्र मोदी जी के सानिध्य में मुझे भी जनता की सेवा का अवसर मिला है। pic.twitter.com/K71WfAGgsm
— Anil Firojiya (@bjpanilfirojiya) July 27, 2022