
രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിലൂടെ ആരോഗ്യം മെച്ചപ്പെടുത്തുന്ന മത്സ്യം ഒരു പരിധിവരെ പ്രമേഹ സാദ്ധ്യത തടയുന്നതായി പഠനങ്ങൾ പറയുന്നു. മീനിലുള്ള ഒമേഗ 3 ഫാറ്റി ആസിഡ് ഹൃദയത്തിന് ദോഷം ചെയ്യുന്ന ട്രൈഗ്ളിസറൈഡ്സ് കുറച്ച് നല്ല കൊളസ്ട്രോൾ (എച്ച്.ഡി.എൽ) വർദ്ധിപ്പിക്കുന്നതിലൂടെയാണ് പ്രമേഹം ഉൾപ്പെടെയുള്ള ജീവിതശൈലീരോഗങ്ങളെ പ്രതിരോധിക്കുന്നത്. രക്തക്കുഴലുകളുടെ ഉൾവ്യാസം കുറയുന്നതിനെ പ്രതിരോധിക്കുന്ന മീനെണ്ണ ഹൃദയാരോഗ്യം സംരക്ഷിക്കും. പുറമേ ഹൃദ്റോഗികൾ സ്ഥിരമായി മത്സ്യം കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.
നൂറ് ഗ്രാം
മത്സ്യത്തിന്റെ
പോഷകനില
ഊർജ്ജം - 195 കിലോ കലോറി
കൊഴുപ്പ് - 15.3 ഗ്രാം
പൂരിത കൊഴുപ്പ് - 3.2 ഗ്രാം
അപൂരിത കൊഴുപ്പ് - 4.4 ഗ്രാം
മാംസ്യം - 13.4 ഗ്രാം
കൊളസ്ട്രോൾ - 49 മില്ലിഗ്രാം
സോഡിയം - 56 മില്ലി ഗ്രാം
പൊട്ടാസ്യം - 384 മില്ലിഗ്രാം