എറണാകുളം സൗത്ത് പരവൂരിലുള്ള മറ്റത്താംകടവ് ഷാപ്പിലേക്കാണ് ഇത്തവണ ചങ്കത്തികളുടെ യാത്ര. ആദ്യം തന്നെ ഷാപ്പിലെ ഒരു പാട്ടുസഭയിലേക്കാണ് ചങ്കത്തികൾ എത്തിയത്. കള്ളും നല്ല നാടൻ പാട്ടുമായി കുറച്ച് വൃദ്ധൻമാർ. പിന്നാലെ 'താനേ താനാനേ പാടി' രംഗം കൊഴുപ്പിച്ച് ഒരു ചെറുപ്പക്കാരനും. പാട്ടും കള്ളുകുടിയും കഴിഞ്ഞപ്പോൾ ഷാപ്പിലെ സ്പെഷ്യൽ വിഭവങ്ങൾ മേശമേൽ എത്തിത്തുടങ്ങി.

ഞണ്ട് റോസ്റ്റ്, ഇടിയപ്പം, അപ്പം, കപ്പ, പുട്ട്, കട്‌ല തലക്കറി, കൂന്തൾ റോസ്റ്റ്, ബീഫ് റോസ്റ്റ്, ചിക്കൻ റോസ്റ്റ്, ചിക്കൻ ലിവർ റോസ്റ്റ്, പോട്ടി, കക്ക റോസ്റ്റ്, സ്പെഷ്യൽ ഊണ്, കരിമീൻ വറുത്തത്, സിലോപ്പി വറുത്തത്, മുയൽ റോസ്റ്റ്, വരാൽ മീൻകറി തുടങ്ങിയ വിഭവങ്ങളാണ് ചങ്കത്തികൾക്ക് മുന്നിൽ നിരന്നത്. വീഡിയോ കാണാം...

food