swift

സ്വിഫ്റ്റ് നഷ്ടത്തിലാണെന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് കെ.എസ്.ആർ.ടി.സി. എറണാകുളം- കോഴിക്കോട് റൂട്ടിൽ സർവ്വീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസുകളിൽ വരുമാനത്തിൽ കുറവെന്ന തരത്തിലുള്ള പ്രചരണം അടിസ്ഥാന രഹിതമാണ്. ഈ റൂട്ടിൽ കെ.എസ്.ആർ.ടി.സി- സ്വിഫ്റ്റ് ഡീലക്സ് ബസുകളാണ് സർവ്വീസ് നടത്തുന്നത്. ഡീലക്സ് ബസുകളിൽ സീറ്റിം​ഗ് കപ്പാസിറ്റിക്ക് അനുസരിച്ച് മാത്രമാണ് യാത്രക്കാരെ കയറ്റുന്നത്. ഈ സർവ്വീസുകളിൽ യാത്രക്കാരെ നിർത്തി സർവ്വീസ് നടത്താറില്ല. അത് കൊണ്ട് സീറ്റുകളുടെ എണ്ണത്തിന്റെ അനുസരിച്ചാണ് വരുമാനം ലഭിക്കുന്നതെന്ന് കെ.എസ്.ആർ.ടി.സി ഫേസ്ബുക്ക് പേജിലൂടെ പറഞ്ഞു.

അതേസമയം, വരുമാനത്തിൽ വർദ്ധനവുണ്ടെങ്കിൽ എന്തുകൊണ്ട് ജീവനക്കാർക്ക് കൃത്യമായി ശമ്പളം കൊടുക്കുന്നില്ലെന്ന ചോദ്യവുമായി നിരവധിയാളുകൾ പോസ്റ്റിന് താഴെ എത്തുന്നുണ്ട്. ആദ്യം തൊഴിലാളികളുടെ ശമ്പളം കൊടുക്കൂ, പിന്നീട് കണക്ക് നോക്കാം എന്ന് ആളുകൾ അഭിപ്രായപ്പെടുന്നുണ്ട്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പ്രചരണങ്ങൾ അടിസ്ഥാന രഹിതം; കെ.എസ്.ആർ.ടി.സി - സ്വിഫ്റ്റിൽ വരുമാന വർദ്ധനവ്. എറണാകുളം- കോഴിക്കോട് റൂട്ടിൽ സർവ്വീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസുകളിൽ വരുമാനത്തിൽ കുറവെന്ന തരത്തിലുള്ള പ്രചരണം അടിസ്ഥാന രഹിതം. ഈ റൂട്ടിൽ കെഎസ്ആർടിസി- സ്വിഫ്റ്റ് ഡീലക്സ് ബസുകളാണ് സർവ്വീസ് നടത്തുന്നത്. ഡീലക്സ് ബസുകളിൽ സീറ്റിം​ഗ് കപ്പാസിറ്റിക്ക് അനുസരിച്ച് മാത്രമാണ് യാത്രക്കാരെ കയറ്റുന്നത്. ഈ സർവ്വീസുകളിൽ യാത്രക്കാരെ നിർത്തി സർവ്വീസ് നടത്താറില്ല. അത് കൊണ്ട് സീറ്റുകളുടെ എണ്ണത്തിന്റെ അനുസരിച്ചാണ് വരുമാനം ലഭിക്കുന്നത്. സൂപ്പർ ഫാസ്റ്റ് ബസുകളിൽ സീറ്റുകളുടെ എണ്ണം കൂടുതലാണ്, കൂടാതെ ചില സമയത്ത് സീറ്റിം​ഗ് കപ്പാസിറ്റിയെക്കാൾ യാത്രക്കാരും ഉണ്ടാകാറുണ്ട്.

അതിന് അനുസരിച്ചുള്ള വരുമാനമാണ് സൂപ്പർ ഫാസ്റ്റുകളിൽ നിന്നും ലഭിക്കുന്നത്. സാധാരണ ജൂൺ മാസത്തിലെ മഴക്കാലത്ത് യാത്രക്കാർ കുറവുമാണ്. അതും വരുമാനത്തിൽ കുറവ് ഉണ്ടാകാൻ സാധ്യതയുണ്ട്. കെ.എസ്.ആർ.ടി.സി - സ്വിഫ്റ്റിൽ യാത്ര സുഖകരമായാത്ര ആയത് കൊണ്ട് ദീർഘ ദൂര യാത്രയ്ക്ക് വേണ്ടി കൂടുതൽ യാത്രക്കാരും ഈ സർവ്വീസുകളെ തിരഞ്ഞെടുക്കുന്നുണ്ട്. ഏപ്രിൽ 11 സർവ്വീസ് തുടങ്ങിയ അന്ന് മുതൽ ഏപ്രിൽ മാസത്തിൽ 1.44 കോടി രൂപയും, മേയ് മാസത്തിൽ 5.25 കോടി രൂപയും, ജൂൺ മാസത്തിൽ 6.46 കോടി രൂപയും ജൂലൈ 20 വരെ 4.50 കോടി രൂപയുമാണ് കെഎസ്ആർടിസി സ്വിഫ്റ്റിലെ വരുമാനം.

മഴക്കാലം കഴിഞ്ഞ് ആഗസ്റ്റ് മാസം മുതൽ കൂടുതൽ ദീർഘ ദൂര യാത്രക്കാർ വരുന്ന മുറയ്ക്ക് കെ.എസ്.ആർ.ടി.സി- സ്വിഫ്റ്റ് ബസുകളുടെ വരുമാനത്തിൽ ഇനിയും വർദ്ധനവുണ്ടാകുo. കൂടുതൽ യാത്രക്കാരും റിസർവേഷനിൽ അന്വേഷണം നടത്തുന്നതും റിസർവ് ചെയ്യുന്നതും കെ.എസ്.ആർ.ടി.സി- സ്വിഫ്റ്റ് ബസുകളാണെന്നതുള്ളത് ഇതിന്റെ സ്വീകാര്യത വർദ്ധിക്കുന്നു.