
ചുവപ്പ് പ്രണയത്തിന്റെ നിറമാണ്. പ്രണയമില്ലാതെ ഒരിക്കലും ജീവിതം മുന്നോട്ടുകൊണ്ടുപോകാനാവില്ല. പ്രണയം നിലനിറുത്താൻ കഴിയില്ലെന്ന പരാതി പലരും ഉന്നയിക്കാറുണ്ട്. നെഗറ്റീവ് വാസ്തുവാണ് പ്രണയം തകർക്കുന്നതെന്ന് ഇവർ അറിയുന്നേയില്ല.ഇത്തരം നെഗറ്റീവ് വാസ്തുവിന് വളരെ എളുപ്പത്തിൽ പരിഹാരം കാണാനാവും.
ഇവിടെയാണ് ചുവന്ന ബൾബ് നിങ്ങളെ സഹായിക്കുന്നത്. ബെഡ് റൂമിൽ കട്ടിൽ ഇട്ടിരിക്കുന്നതിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്തായി ദിവസവും മൂന്ന് മണിക്കൂർ ചുവന്ന നിറത്തിലുള്ള ബൾബ് സീറോവാൾട്ട് ബൾബ് പ്രകാശിപ്പിച്ചാൽ മതി. രാത്രിയായാൽ നന്ന്. ഇപ്രകാരം ചെയ്താൽ ഒരു സംശയവും വേണ്ട പ്രണയം സാക്ഷാത്‌കരിക്കപ്പെടുമെന്നാണ് ചൈനീസ് വാസ്തുശാസ്ത്രമായ ഫെങ്ഷുയി പറയുന്നത്. പ്രണയം കുഴപ്പമില്ലാതെ മുന്നോട്ടുനീങ്ങുന്നുണ്ടെങ്കിലും വിവാഹത്തിന് കാലതാമസം നേരിടുന്നുണ്ടെങ്കിലും ചുവന്ന ബൾബ് സഹായത്തിനെത്തും. ഇത്തരത്തിലുള്ളവർ ദിവസം മുഴുവനുമാണ് ബൾബ് പ്രകാശിപ്പിക്കേണ്ടത്.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഫെങ്‌ഷൂയി നിയമങ്ങള്‍ വീട്ടിൽ കർശനമായി പാലിച്ചാൽ മാത്രമേ ബൾബ് പ്രകാശിപ്പിക്കുന്നതടക്കമുള്ള ഷൂഫെങ്‌യി തത്വങ്ങള്‍ വിജയകരമായി നടപ്പാക്കാൻ കഴിയൂ. വീട്ടിനുള്ളിലേക്ക് ആവശ്യത്തിന് സൂര്യപ്രകാശവും വായുവും കടക്കുന്നു എന്ന് ഉറപ്പാക്കുകയാണ് ഇതിൽ ഏറ്റവും പ്രധാനം. അതുപോലെ വീട് എപ്പോഴും അടുക്കും ചിട്ടയോടും കൂടി പാലിക്കേണ്ടതും നിർബന്ധമാണ്. ഫെങ്ഷുയിയുടെ ആരാധകരും പ്രയോക്താക്കളുമായ ചൈനക്കാർ ഇക്കാര്യങ്ങളെല്ലാം അണുവിട വ്യതിചലിക്കാതെ പാലിക്കുന്നുണ്ട്.