
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ : samkhiyarathnam@gmail.com
2022 ജൂലായ് 29 -1197 കർക്കടകം 13 - വെള്ളിയാഴ്ച. (പുലർന്ന ശേഷം 9 മണി 46 മിനിറ്റ് 26 സെക്കന്റ് വരെ പൂയം നക്ഷത്രം ശേഷം ആയില്യം നക്ഷത്രം).
അശ്വതി: ദാമ്പത്യ സുഖക്കുറവ്, ധനം കടം കൊടുക്കരുത്, ജോലി സ്ഥലത്ത് പ്രത്യേകം കരുതലോടെ പെരുമാറണം, ശാരീരിക ദുരിതമുണ്ടാകാതെ സൂക്ഷിക്കണം.
ഭരണി: രഹസ്യ പ്രവര്‍ത്തനത്തില്‍ നിന്നും വിട്ടു നില്‍ക്കണം, ഇഷ്ടജനം ഒറ്റികൊടുക്കും, സുഹൃത്തുക്കൾ ശത്രുക്കളെപ്പോലെ പെരുമാറും.
കാര്‍ത്തിക: രോഗമോചനം ലഭിക്കും. ഇഷ്ടജനം വഴി നേട്ടമുണ്ടാകും. ഭാഗ്യ പരീക്ഷണത്തില്‍ വിജയിക്കും, പഠനത്തില്‍ വിജയം.
രോഹിണി: കുടുംബസ്വത്ത് ലഭിക്കും. കേസുകൾ രമ്യതയിലാകും. ശത്രുക്കളുടെയും അസൂയാലുക്കളുടെയും ശല്യം വര്‍ദ്ധിക്കും.
മകയിരം: യുവാക്കള്‍ ജോലികാര്യങ്ങളില്‍ തട്ടിപ്പിന് ഇടയാകാന്‍ സാധ്യത ഉള്ളതിനാല്‍ കരുതലോടെ മുന്നേറണം. പണം കടം കൊടുക്കരുത്.
തിരുവാതിര: സഹോദരസ്ഥാനീയരില്‍ നിന്നും ഗുണാനുഭവങ്ങൾ ഉണ്ടാകും. തൊഴില്‍ രംഗത്ത് ചില തടസങ്ങള്‍ വന്നു ചേരും. മേലുദ്യോഗസ്ഥരുടെ നീരസം നേടും.
പുണര്‍തം: മറ്റുള്ളവരെ സഹായിക്കും, വിശ്രമം ഇല്ലാതെ ജോലി ചെയ്യേണ്ടി വരും, അന്യരുടെ വാക്കുകൾ വിശ്വസിക്കരുത്, പരിശ്രമത്തിനു ഫലം കിട്ടും, വ്യവഹാര വിജയം, വിമര്‍ശിച്ചു കൊണ്ടിരുന്നവര്‍ അനുകൂലമായി സംസാരിക്കും.
പൂയം: ഭാര്യാ ഭര്‍ത്താക്കന്മാര്‍ ഒന്നിച്ചു താമസിക്കാന്‍ സാദ്ധ്യത. മക്കളോടുകൂടി ഒന്നിച്ചു താമസിക്കാന്‍ യോഗം. രോഗാവസ്ഥയില്‍ നിന്നും പുതിയ ചികിത്സാ രീതിവഴി മോചനം ലഭിക്കും.
ആയില്യം: കുടുംബസുഖവും, ഗൃഹസുഖവും ലഭിക്കും. വൈദുതി, വാഹനം, വാതകം, ആയുധം, രാസപദാര്‍ത്ഥങ്ങള്‍ എന്നിവയിലൂടെ അപകടങ്ങൾ വരാന്‍ സാദ്ധ്യത ഉള്ളതിനാല്‍ സൂക്ഷ്മതയോടെ പെരുമാറണം.
മകം: ബിസിനസില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകും അത് തന്ത്രപൂര്‍വ്വം കൈകാര്യം ചെയ്യണം. സഹോദര സ്ഥാനീയരില്‍നിന്ന് സഹായം ലഭിക്കും. ചെയ്തുപോയ കുറ്റങ്ങള്‍ ക്ഷമിക്കപ്പെടും.
പൂരം: കൂടുബത്തിൽ മംഗള കര്‍മ്മം നടക്കും. പാരിതോഷികങ്ങള്‍ ലഭിക്കും. മഹാക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും, മാതാപിതാക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ശ്രമിക്കും.
ഉത്രം: മേലുദ്യോഗസ്ഥരുടെ അപ്രീതി വരാതെ സൂക്ഷിക്കണം. ഭാഗ്യക്കുറി, ചിട്ടി, വായ്പ എന്നിവ ലഭിക്കും. മാധ്യമങ്ങളിൽ ശോഭിക്കും. മതപരമായ കാര്യത്തില്‍ താത്പര്യം വര്‍ദ്ധിക്കും.
അത്തം: സംഘടനാ പ്രവര്‍ത്തനങ്ങളില്‍ വളരെ സൂക്ഷ്മതയോടെ പ്രവര്‍ത്തിക്കണം. ഉത്തമ വിവാഹാലോചനകൾ നടക്കാം. വ്യവഹാര വിജയം, വിശിഷ്ട ഭോജന സൗഖ്യം.
ചിത്തിര: കഴിഞ്ഞ കുറെ നാളുകളായി ഉള്ള ക്ലേശാനുഭവത്തിന് കുറവുണ്ടാക്കിക്കൊണ്ട് പുതിയ ഗൃഹമാറ്റം സാധിക്കും. കർമ്മ രംഗത്ത് സല്‍പേര് നിലനിര്‍ത്താന്‍ കഴിയും.
ചോതി : ചിട്ടി, വായ്പ എന്നിവ ലഭിക്കും. ഭൂമി, വാഹനം, സന്താനം എന്നിവയ്ക്ക് സാധ്യത. കുടുംബ പരമായും തൊഴില്‍ പരമായും ധന പരമായും ഉണ്ടായിരുന്ന ദോഷങ്ങൾ മാറും. പുണ്യ ദേവാലയങ്ങള്‍ സന്ദര്‍ശിക്കും.
വിശാഖം: നിദ്രാഭംഗം, ലഹരി പദാര്‍ത്ഥങ്ങളുടെ സ്വാധീനത്തില്‍ കുടുങ്ങി കുഴപ്പങ്ങൾ ഉണ്ടാക്കരുത്. കുടുംബത്തിൽ മംഗള കര്‍മം നടക്കും.യശസ്സ്, കര്‍മ്മപുഷ്ടി എന്നിവ ഉണ്ടാകും.
അനിഴം: ഐശ്വര്യവും സന്തോഷവും ഉണ്ടാകും, ആഗ്രഹ സാഫല്യം ഉണ്ടാകാം. അന്യദേശത്ത് ജോലിക്കു പോകാനും സ്വദേശത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കാര്യ സാധ്യം വരും.
കേട്ട: തര്‍ക്കത്തില്‍ പെട്ടിരുന്ന ഭൂമി അനുഭവത്തില്‍ വരും. നേതൃസ്ഥാനത്തെത്തും. പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കും.ആരോഗ്യനിലയില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കണം.
മൂലം: അസൂയക്കാരുടെയും ശത്രുക്കളുടെയും പ്രവര്‍ത്തനങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കണം. പൊതുവേദികളിൽ പ്രത്യക്ഷപ്പെടുമ്പോൾ അപമാനിതനാവാന്‍ ഇടയുള്ളതിനാല്‍ സൂക്ഷിക്കണം.
പൂരാടം: ക്ഷേത്രങ്ങളുമായി ബന്ധപെട്ട് പ്രവര്‍ത്തിക്കും. കുടുംബത്തില്‍ മംഗള കര്‍മ്മങ്ങൾ നടക്കും. അഗ്‌നി, വാതകം, വൈദ്യുതി, വാഹനം,ആയുധം മുതലായവ കൈകാര്യം ചെയ്യുന്ന വ്യക്തികൾ വളരെ സൂക്ഷ്മതയോടെ പെരുമാറുക.
ഉത്രാടം: ജലം, ലഹരി എന്നിവയുടെ ഉപയോഗത്തിൽ നല്ല ശ്രദ്ധവേണം. ഉന്നത വ്യക്തികളുടെ സഹായത്താല്‍ തൊഴിൽ വിജയം നേടും.
തിരുവോണം:ശത്രുതാ മനോഭാവത്തിൽ ആയിരുന്ന വ്യക്തികള്‍ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ സാധിക്കുന്നതിനു വേണ്ടി ചങ്ങാത്തം കൂടും, ഇവരുടെ ചങ്ങാത്തം അത്ര നന്നല്ല.
അവിട്ടം: ജോലിയിലുണ്ടായിരുന്ന പ്രതിസന്ധികള്‍ മാറുന്നതാണ്, കുടുംബസുഖ വർദ്ധനവ് ഉണ്ടാകും , മംഗളകര്‍മ്മങ്ങള്‍ നടക്കും, ബിസിനസില്‍ ഉയര്‍ച്ച, ഭാര്യയുമായി ജീവിക്കാനനുവദിക്കാത്ത അവസ്ഥക്ക് മാറ്റം വരും.
ചതയം: മാതാപിതാക്കളുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം, പുതിയ കര്‍മ്മ മേഖല തുടങ്ങുകയും വലിയ സ്ഥാപനമായി മാറുകയും ചെയ്യും, വിദേശ യാത്ര തരപ്പെടും.
പൂരുരുട്ടാതി: ഉപരിപഠനത്തിനു അശ്രാന്ത പരിശ്രമം നടത്തണം, രോഗങ്ങള്‍ക്ക് ശമനം കണ്ട് തുടങ്ങും, ബഹുമാന്യത ലഭിക്കും, ബിസിനസിൽ പുരോഗതി നേടിയെടുക്കും.
ഉത്രട്ടാതി: വിനോദങ്ങൾക്കായി ധാരാളം സമയം ചെലവഴിക്കും, മാദ്ധ്യമങ്ങളില്‍ തിളങ്ങും, രാഷട്രീയക്കാർ അവരുടെ പ്രവൃത്തി വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം, പൂര്‍വിക സ്വത്ത് ലഭിക്കും. ആരാധനാലയങ്ങളിൽ ദർശനം നടത്തും.
രേവതി: എല്ലാമുണ്ടെങ്കിലും പട്ടിണിയും പരിവട്ടവുമായാണ് തങ്കളുടെ ജീവിതം. ഈശ്വര ഭജനത്തിലൂടെയും ഔഷധ സേവയിലൂടെയും പരിഹാരം കാണേണ്ടതാണ്. അപകടങ്ങളില്‍ നിന്നും അത്ഭുതകരമായി രക്ഷപെടും.