mt
മുഖ്യമന്ത്രി പിണറായി വിജയൻ എം.ടി വാസുദേവൻ നായരെ കോഴിക്കോട്ടെ വസതിയിൽ സന്ദർശിച്ചപ്പോൾ

കോഴിക്കോട്: എം.ടി.വാസുദേവൻ നായർക്ക് നവതി ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തിന്റെ കൊട്ടാരം റോഡിലെ വീട്ടിലെത്തി. പിറന്നാൾ ആശംസകൾ നേർന്ന മുഖ്യമന്ത്രി പിറന്നാൾ കോടിയും സമ്മാനിച്ച് ആരോഗ്യവിവരങ്ങളും അന്വേഷിച്ചു. ബാബുരാജ് അക്കാഡമിയിൽ കൂടുതൽ വികസന പ്രവർത്തനങ്ങൾ ആവശ്യമാണെന്നും ബാബുരാജിനെ മലയാളികൾ മറന്നുപോകരുതെന്നും എം.ടി ഓർമ്മിപ്പിച്ചു. ഇക്കാര്യത്തിന് മുൻഗണന നൽകി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. മലയാളം പിഎച്ച്.ഡി നേടിയ ഉദ്യോഗാർത്ഥികൾ നിയമനവുമായി ബന്ധപ്പെട്ട് നൽകിയ നിവേദനം എം.ടി മുഖ്യമന്ത്രിക്ക് കൈമാറി. മുൻ എം.എൽ.എമാരായ എ.പ്രദീപ് കുമാർ, പുരുഷൻ കടലുണ്ടി തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.