
ജനീവ : ലോകത്ത് മങ്കിപോക്സ് കേസുകൾ കൂടുന്ന പശ്ചാത്തലത്തിൽ പുരുഷന്മാർ ലൈംഗിക പങ്കാളികളുടെ എണ്ണം കുറയ്ക്കണമെന്ന നിർദ്ദേശവുമായി ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥനോം ഗബ്രിയേസസ്. നിലവിൽ രോഗബാധ കണ്ടെത്തിയവരിൽ കൂടുതലും സ്വവർഗ്ഗാനുരാഗികളായ പുരുഷൻമാർ ആണ്.
ലൈംഗിക ബന്ധത്തിലൂടെയും മങ്കിപോക്സ് പകരാമെന്ന് നിഗമനമുണ്ടെങ്കിലും ആർക്ക് വേണമെങ്കിലും രോഗം ബാധിക്കാമെന്നും ടെഡ്രോസ് വ്യക്തമാക്കി. നിലവിൽ 78 രാജ്യങ്ങളിലായി 18,000ത്തിലേറെ മങ്കിപോക്സ് കേസുകളാണ് ഡബ്ല്യു.എച്ച്.ഒ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 70 ശതമാനത്തോളം യൂറോപ്പിലാണ്. 25 ശതമാനം അമേരിക്കൻ ഭൂഖണ്ഡങ്ങളിലുമാണ്.