kk

വിജയവാഡ: എട്ടാംക്ലാസുകാരനുമായി ലൈംഗികബന്ധത്തിലേർപ്പെടുകയും ഒളിച്ചോടുകയും ചെയ്ത 30കാരി അറസ്റ്റിൽ. ആന്ധ്രയിലെ കൃഷ്ണ ജില്ലയിലെ ഗുഡിവാഡ സ്വദേശിയായ യുവതിയാണ് അറസ്റ്റിലായത്. കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഹൈദരാബാദ് ബാലനഗറിലെ വാടകവീട്ടിൽ നിന്ന് 15കാരനെയും യുവതിയെയും പൊലീസ് കണ്ടെത്തിയത് സംഭവം.

നേരത്തെ തന്നെ കുട്ടിയുമായി യുവതി ലൈംഗികബന്ധത്തിലേർപ്പെട്ടിരുന്നു. യുവതിയുടെ വീട്ടിൽ വച്ചാണ് പലതവണ കുട്ടിയെ ചൂഷണം ചെയ്തത്. കുട്ടിയോടൊപ്പം ജീവിക്കാനും ശാരീരിക ബന്ധം തുടരാനും ഉള്ള ഉദ്ദേശ്യത്തോടെയാണ് യുവതി ഒളിച്ചോടിയതെന്ന് പൊലീസ് പറഞ്ഞു.

ഭർത്താവും രണ്ട് കുട്ടികളുമുള്ള യുവതി ജൂലായ് 19നാണ് 15കാരനുമായി ഒളിച്ചോടിയത്. സുഹൃത്തുക്കളെ കാണാൻ പോകുന്നു എന്നു പറഞ്ഞാണ് 15കാരൻ വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ പിന്നീട് വീട്ടിലേക്ക് മടങ്ങിവന്നില്ല. രാത്രി മാതാപിതാക്കൾ നടത്തിയ അന്വേഷണത്തിലാണ് യുവതിയെയും കാണാതായതായി അറിഞ്ഞത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രത്യേക ,​സംഘം രൂപീകരിച്ചായിരുന്നു പൊലീസ് അന്വേഷണം നടത്തി രണ്ടുപേരെയും പിടികൂടിയത്.

ജൂലായ് 19നാണ് ഇരുവരും ഒളിച്ചോടിയത്. എട്ടാം ക്ലാസിൽ പഠിക്കുന്ന 15 വയസുകാരൻ സുഹൃത്തുക്കളെ കാണാൻ പോകുകയാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ പിന്നീട് വീട്ടിലേക്ക് മടങ്ങിവന്നില്ലെന്ന് പൊലീസ് ഇൻസ്പെക്ടർ വി ദുർഗാ റാവു പറഞ്ഞു. രാത്രിയിൽ മാതാപിതാക്കൾ നടത്തിയ അന്വേഷണത്തിൽ ഭർത്താവും രണ്ട് കുട്ടികളുമുള്ള യുവതിയെയും കാണാതായതായി അറിയാൻ കഴിഞ്ഞു. യുവതി കുട്ടിയെ തട്ടിക്കൊണ്ടുപോയതായി സംശയം തോന്നിയ ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു.പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് ചൊവ്വാഴ്ച ഹൈദരാബാദിലെ വാടകവീട്ടിലാണ് ആൺകുട്ടിയെയും യുവതിയെയും കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോകലിന് മുമ്പ് തന്നെ യുവതിക്ക് ആൺകുട്ടിയുമായി ശാരീരിക അടുപ്പം പുലർത്തിയിരുന്നതായും അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.