
ഒരാൾ എല്ലാ സമയവും ലൈംഗികതയെ കുറിച്ചും അതുമായി ബന്ധപ്പെട്ട ചിന്തകളിലും മുഴുകുന്നത് ആരോഗ്യപരമാണോ? നിയന്ത്രണമില്ലാതെ ഇത്തരത്തിൽ ലൈംഗിക ചിന്തകളുണ്ടാകുന്നതും ലൈംഗികബന്ധത്തെ കുറിച്ചും സ്വയംഭോഗത്തെക്കുറിച്ചും ഒക്കെ ചിന്തിച്ചുകൂട്ടുന്നുമുണ്ടെങ്കിൽ അത് അമിതമായ ലൈംഗികാസക്തി അഥവാ സെക്‌സ് അഡിക്ഷനാണ്.
ശാരീരികബന്ധത്തിനെക്കുറിച്ച് ചിന്തിച്ച് ഒരു അമിതമായ ഊർജം ശരീരത്തിൽ നിലനിൽക്കുന്നതാണ് സെക്‌സ് അഡിക്ഷൻ. പൊതുഇടങ്ങളിൽ നഗ്നതാ പ്രദർശനം നടത്തുന്നതും അശ്ളീല സംഭാഷണവും അമിതമായി പോൺ സിനിമകൾ കാണുന്നതും എല്ലാം ഇത്തരത്തിൽ സെക്‌സ് അഡിക്ഷൻ ലക്ഷണമാകാം. ഈ പ്രശ്‌നങ്ങൾ അനുഭവപ്പെടുന്ന വ്യക്തിയ്‌ക്ക് മാറ്റാൻ സാധിക്കുന്നില്ലെങ്കിൽ സാധാരണ ജീവിതത്തിന് തന്നെ അത് പ്രയാസകരമാകും. സ്വന്തം വ്യക്തിത്വവും വ്യക്തിജീവിതവും തകരുന്ന ഒരു ഘട്ടത്തിന് കാത്തുനിൽക്കാതെ ഇത്തരക്കാർ കൃത്യമായി ഡോക്‌ടറുടെ കൺസൾട്ടേഷൻ നടത്തേണ്ടത് അത്യാവശ്യമാണ്. വൺറ്റുവൺ തെറാപ്പി, കോഗ്നിറ്റിവ് ബിഹേവിയറൽ തെറാപ്പി, ഐ മൂവ്‌മെന്റ് ഡിസെൻസിറ്റൈസേഷൻ , സൈക്കോ ഡയനാമിക് തെറാപ്പി, ഗ്രൂപ്പ് തെറാപ്പി, സപ്പോർട്ട് ഗ്രൂപ്പുകൾ, കൗൺസലിങ് തുടങ്ങിയവ വഴി ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കാവുന്നതാണ്.
ഇതിനായി സൈക്യാട്രിസ്‌റ്റ്, സെക്‌സ് തെറാപിസ്‌റ്റ്, ക്ളിനിക്കൽ സൈക്കോളജിസ്‌റ്റ് എന്നിവരുടെ സഹായം തേടുകയും അമിത ലൈംഗികാസ്കതിയെ സാധാരണ ജീവിതത്തെ കീഴ്‌പ്പെടുത്താൻ അനുവദിക്കാതെ നിയന്ത്രിക്കുകയും വേണം.