
തിരുവനന്തപുരം: കോളേജിൽ നിന്നുള്ള വിനോദയാത്രയ്ക്ക് രൂപമാറ്റം വരുത്തിയ ബസുകൾ ഉപയോഗിക്കുന്നത് വിലക്കി കോളേജ് വിദ്യാഭ്യാസ വകുപ്പ് അഡിഷണൽ ഡയറക്ടർ ഉത്തരവിറക്കി. അനധികൃതമായി രൂപമാറ്റം വരുത്തിയതും ആഡംബര ലൈറ്റുകൾ ഘടിപ്പിച്ചതും അരോചക ശബ്ദമുള്ള ഓഡിയോ സിസ്റ്റം ഘടിപ്പിച്ചതുമായ വാഹനങ്ങൾ ഉപയോഗിക്കുന്നതിനാണ് വിലക്ക്. അടുത്ത കാലത്ത് രൂപമാറ്റം വരുത്തിയ ബസിനു മുകളിൽ വിനോദയാത്രയുടെ ഭാഗമായി പൂത്തിരി കത്തിച്ച സംഭവം വിവാദമായതിനെ തുടർന്നാണ് നടപടി.