
മംഗളൂരു: അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കെ മംഗളുരുവിൽ വീണ്ടും കൊലപാതകം. .സൂറത്‌കല്ലിൽ യുവാവിനെ നാലംഗ സംഗം വെട്ടിക്കൊന്നു. സൂറത്‌കൽ മംഗലപ്പെട്ടി സ്വദേശി ഫാസിലാണ് കൊല്ലപ്പെട്ടത്. തുണിക്കട നടത്തുകയായിരുന്നു ഫാസിൽ ഇയാളുടെ കടയുടെ മുന്നിൽ വച്ചാണ് മങ്കി ക്യാപ് ധരിച്ചെത്തിയ അക്രമിസംഘം കൊലപാതകം നടത്തിയത്.
ഫാസിലിനെ വെട്ടിയ സംഘം കടയും ആക്രമിച്ചു. ഈ സമയം കടയിലുണ്ടായിരുന്നവർ പുറത്തേക്ക് ഇറങ്ങിയെങ്കിലും അക്രമിസംഘം ഇവരെ മാരകായുധങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം വാഹനത്തിൽ രക്ഷരപ്പെട്ടുവെന്നാണ് വിവരം. ഫാസിലിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഫാസിൽ എസ്.ഡി.പി.ഐ പ്രവർത്തകനാണെന്നാണ് സൂചന. എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. യുവമോർച്ചാ നേതാവ് പ്രവീൺ നെട്ടാറിന്റെ കൊലപാതകത്തെ തുടർന്ന് മംഗളുരുവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കെയായിരുന്നു വീണ്ടും കൊലപാതകം നടന്നത്. മുഖ്യമന്ത്രി ബസവരാജ ബൊമ്മ ഇന്ന് പ്രവീണിന്റെ വീടി സന്ദർശിച്ചിരുന്നു.