ഒരു കാലത്തു കേരളം കണ്ണും നട്ടിരുന്ന പ്രവാസി പണം. കടല്‍ കടന്നു മണലാരണ്യങ്ങളിലും മറ്റു രാജ്യങ്ങളിലും എത്തി വിയര്‍പ്പൊഴുക്കി സമ്പാദിക്കുന്ന പണം, മണി ഓര്‍ഡര്‍ ആയി പോസ്റ്റ് ഓഫീസുകളില്‍ എത്തുമ്പോള്‍ അത് കൈപ്പറ്റുന്ന വീട്ടുകാരുടെ കണ്ണിലെ പ്രകാശം ഒന്ന് കാണേണ്ടത് തന്നെയാണ്. അല്ലേ? ഇന്നത് മാറി, മണിഓര്‍ഡറിന് പകരം അതു നേരിട്ട് എന്‍ ആര്‍ ഐ ആയി നേരെ ബാങ്ക് അകൗണ്ടുകളിലേക്ക്. കേരളത്തിലെ ബഹുഭൂരിഭാഗം കുടുംബങ്ങളിലെയും അടുപ്പില്‍ തീ പുകഞ്ഞതും.

foreign-money-to-kerala

കുട്ടികള്‍, മാതാപിതാക്കള്‍ എന്നിങ്ങനെ എല്ലാ ബന്ധു ജനങ്ങളും അല്ലല്‍ ഇല്ലാതെ കഴിഞ്ഞതും. അവരുടെ ജീവിത നിലവാരം പടി പടിയായി ഉയര്‍ന്നതും, ഒക്കെ ഈ പ്രവാസി പണം കൊണ്ട് തന്നെ. എന്തിനേറെ കേരളത്തില്‍ വന്ന വികസനങ്ങള്‍, സാമൂഹിക സാമ്പത്തിക കുതിപ്പുകള്‍ ഒക്കെ ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു. കേരളത്തിന്റെ സ്പന്ദനം പോലും നിർണയിച്ചിരുന്നത് ഒരു കാലത്തു ഗള്‍ഫ് നാടുകളിലെ പ്രവാസി പണം, അതുകൊണ്ടു തന്നെയാണ്. അത് കൊണ്ട് തന്നെയാണ് പ്രവാസികളെ വിളിച്ചു വരുത്തി സര്‍ക്കാര്‍ ധൂര്‍ത്തും കാണിക്കുന്നു എന്ന പ്രതിപക്ഷ നേതാവിന്റെ ആ ഒരു പരാമര്‍ശം പോലും പ്രവാസികള്‍ ഏറെ വൈകാരികമായി കണ്ടതും പ്രതികരിച്ചതും.