വിരുദ്ധ ദ്വന്ദ്വബോധമാണ് പ്രപഞ്ചജീവിതം. ഒന്നെന്നു കേട്ടാൽ രണ്ടെന്നും കുന്നെന്നു കേട്ടാൽ കുഴിയെന്നും ഉണ്ടെന്നു കേട്ടാൽ ഇല്ലെന്നും ഉടനെ തോന്നിപ്പോകും. ജീവിത ക്ളേശങ്ങൾക്കെല്ലാം കാരണം ഈ ദ്വന്ദാനുഭവമാണ്.