ദോക് ലാമില്‍ തുനിഞ്ഞിറങ്ങി ചൈന, പ്രകോപനം ശക്തം. ചൈനയ്ക്ക് ശക്തമായ താക്കീത് നല്‍കി ഇന്ത്യ. അനധികൃത കൈയേറ്റങ്ങളും ഗ്രാമ നിര്‍മ്മാണവും ചൈന ധിക്കാരത്തോടെ തുടരുക ആണ്. ദോക് ലാമിലെ ചൈന ഗ്രാമത്തില്‍ താമസക്കാര്‍ വര്‍ദ്ധിക്കുന്നു.

india-china

കാര്യങ്ങളെല്ലാം ശരവേഗത്തില്‍ നീങ്ങുന്നു. എല്ലാവിധ ഒത്തു തീര്‍പ്പുകളേയും സമാധാന ചര്‍ച്ചകളേയും കാറ്റില്‍ പറത്തി ചൈന തന്നിഷ്ടം തുടര്‍ക്കഥ ആക്കുക ആണ്. അനാവശ്യമായ അസ്ഥിര അന്തരീക്ഷം സൃഷ്ടിച്ച് അതിര്‍ത്തിയില്‍ കൂടുതല്‍ സങ്കീര്‍ണ്ണതകള്‍ തുടരുകയാണ് ചൈന. ഇന്ത്യയുമായുളള അതിര്‍ത്തിക്ക് അരികെ ചൈന പടച്ചു വിടുന്ന അനാവശ്യ നീക്കങ്ങളിലേക്ക്.