arpitha

കൊൽക്കത്ത: അദ്ധ്യാപക നിയമന അഴിമതിക്കേസിൽ പശ്ചിമ ബംഗാൾ മുൻ മന്ത്രി പാർത്ഥ ചാറ്റർജിക്കൊപ്പം അറസ്റ്റിലായ നടി അർപ്പിത മുഖർജിയുടെ കാറുകൾ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി ഇ ഡി. അർപ്പിതയുടെ നാലുകാറുകളാണ് പൊടുന്നനെ കാണാതായത്. കോടിക്കണക്കിന് രൂപയുടെ നോട്ടുകെട്ടുകളും മറ്റും കാറുകളിൽ ഉണ്ടായിരുന്നു എന്നാണ് ഇ ഡി ഉദ്യോഗസ്ഥര്‍ പറയുന്നത്. ഒരു ഓഡി, ഹോണ്ടയുടെ രണ്ടു കാറുകള്‍, ഒരു ബെന്‍സ് എന്നിവയാണ് കാണാതായത്. പാർത്ഥ ചാറ്റർജിയുടെയും അർപ്പിതയുടെയും നിർദ്ദേശപ്രകാരം കാറുകൾ മാറ്റിതയാണെന്നാണ് ഉദ്യോഗസ്ഥർ കരുതുന്നത്. കാറുകൾ കണ്ടെത്തുന്നതിന് വ്യാപകമായി സിസിടിവി പരിശോധനകളും റെയ്‌ഡുകളും നടത്തിവരികയാണ് ഇ ഡി. എന്തെങ്കിലും തുമ്പ് ലഭിച്ചോ എന്ന് വ്യക്തമല്ല.

അതിനിടെ അർപ്പിതയുടെ ഫ്ളാറ്റിൽ നിന്ന് നോട്ടുകെട്ടുകൾക്കും സ്വർണ കട്ടികൾക്കുമൊപ്പം ടെക്സ് ടോയികളുടെ ശേഖരവും കണ്ടെത്തിയെന്ന് റിപ്പോർട്ടുണ്ട്. ഫ്ളാറ്റുകളിൽ നടത്തിയ വിശദ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. ഈ വിഷയത്തിലും അർപ്പിതയെ ഇ ഡി ചോദ്യം ചെയ്യും എന്നാണ് റിപ്പോർട്ടുകൾ. അനാശാസ്യ കേന്ദ്രങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നേതൃത്വത്തിനെതിരെ ആരോപണം ഉയരുന്ന പശ്ചാത്തതലത്തിലാണ് സെക്സ് ടോയ്‌സുകൾ എവിടെനിന്ന് ലഭിച്ചു എന്നറിയാൻ അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്. അതിനിടെ ഇതുമായി ബന്ധപ്പെട്ട് പാർത്ഥ ചാറ്റർജിക്കെതിരെ രൂക്ഷ വിമർശനവുമായി ബംഗാളി നടി ശ്രീലേഖ മിത്ര രംഗത്തെത്തിയിട്ടുണ്ട്. പാർത്ഥ ചാറ്റർജിയുടെ ഭാവനകൾ പൂർത്തീകരിക്കുന്നതിനുവേണ്ടി ഇവ നൽകിയതായിരിക്കാം എന്നാണവർ പറഞ്ഞത്. പാർത്ഥ ചാറ്റർജി തന്നെയാവണം ഇവ നൽകിയതെന്നാണ് പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്.

arpitha1

തികച്ചും സാധാരണ കുടുംബത്തിൽ ജനിച്ച അർപ്പിത പാെടുന്നനെയാണ് സമ്പന്നതയുടെ ലോകത്തെത്തിയത്. വഴിവിട്ട നീക്കങ്ങളിലൂടെയാണിതെന്നാണ് കരുതുന്നത്. എങ്ങനെയും ആഡംബര ജീവിതം നയിക്കണമെന്ന ആഗ്രഹത്തിനുടമയായിരുന്നു അർപ്പിത എന്നാണ് അടുപ്പക്കാർ പറയുന്നത്. മോഡലിംഗിൽ തുടങ്ങിയ അർപ്പിത അധികം വൈകാതെ സിനിമയിലെത്തുകയായിരുന്നു. സിനിമയും രാഷ്ട്രീയവുമായി ഏറെ ബന്ധമുള്ള ബംഗാളിൽ അവസരങ്ങൾ പരമാവതി മുതലാക്കാൻ അവർക്കായി. ഉന്നത രാഷ്ട്രീക്കാരെല്ലാം അർപ്പിതയുടെ ഉറ്റ ചങ്ങാതിമാരായി. പാർത്ഥ ചാറ്റർജിയോടടുത്തതോടെയാണ് ഉയർച്ചയുടെ വേഗം കൂടിയത്. ഒടുവിൽ ആ അടുപ്പം തന്നെ പതനത്തിലേക്കുള്ള വഴിയാവുകയുമായിരുന്നു.