
പാമ്പുകളെന്ന് കേൾക്കുമ്പോൾ തന്നെ പലർക്കും ഭയമാണ്, വിഷമുള്ളതോ അല്ലാത്തതോ എന്തുമാവട്ടേ ഉരഗ ജീവികളെ ഭയക്കുന്നവർ പോലും ഈ വീഡിയോ കണ്ടാൽ ഒരു പക്ഷേ ചിരിക്കും. അത്തരത്തിലുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഒരു തടാകത്തിലൂടെ വളരെ വേഗത്തിൽ കരയെ ലക്ഷ്യം വച്ച് നീന്തുന്ന പാമ്പിനെ ഒരാൾ വാലിൽ തൂക്കി എടുക്കുന്നതും, ഒടുവിൽ വീണ്ടും ജലത്തിലേക്ക് എറിയുന്നതുമാണ് വീഡിയോയിലുള്ളത്. എന്നാൽ എറിയുന്നയാളിന്റെ ലക്ഷ്യം തെറ്റി അബന്ധത്തിൽ പാമ്പ് ജലകേളി നടത്തിക്കൊണ്ടിരുന്ന ഒരു സംഘത്തിന്റെ മുകളിലേക്കാണ് വീഴുന്നത്. ഇതോടെ ഇവർ പലവഴിക്കായി വെള്ളത്തിൽ ചാടി രക്ഷപ്പെടുന്നതും കാണാം. ഐപിഎസ് ഓഫീസർ ദിപാൻഷു കബ്രയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ കാണാം
नियत ही नहीं, निशाना भी ठीक होना चाहिए.😅 pic.twitter.com/ouwnDB60i0
— Dipanshu Kabra (@ipskabra) July 28, 2022