mysterious-holes-found-at

സമുദ്ര ഗവേഷകർ അത്ലാന്റിക്കിന്റെ അടിയിൽ നിഗൂഢമായ ദ്വാരങ്ങൾ കണ്ടെത്തി. നിരനിരയായി തുല്യ അകലങ്ങളിലാണ് ഈ ദ്വാരങ്ങൾ. ഒറ്റ നോട്ടത്തിൽ മനുഷ്യനിർമ്മിതമെന്ന് തോന്നുമെങ്കിലും 2,540 അടി താഴ്ചയിൽ എങ്ങനെയാണ് ഇവ വന്നതെന്ന് ശാസ്ത്രലോകത്തിന് മറുപടിയില്ല. ആരാണ് ഇവ നിർമ്മിച്ചതെന്നതിനും ഉത്തരമില്ല. വിവിധ ഗ്രഹങ്ങളിൽ പര്യവേഷണം നടത്തുന്ന കാലത്താണ് ഭൂമിയിലെ ഈ പ്രതിഭാസത്തിന് പിന്നിലെ വാസ്തവം തേടി ശാസ്ത്ര ലോകം തലപുകയ്ക്കുന്നത്.

കടലിന്റെ അടിത്തട്ടിൽ ഇത്തരം ദ്വാരങ്ങൾ കണ്ടെത്തുന്നത് ആദ്യമായിട്ടല്ല. 2004 ജൂലായിൽ വടക്കൻ മിഡ്അറ്റ്ലാന്റിക് റിഡ്ജിലൂടെയുള്ള ഒരു പര്യവേഷണത്തിനിടെ 2,082 മീറ്റർ ആഴത്തിൽ പര്യവേക്ഷണം നടത്തുമ്പോൾ ഇത്തരത്തിലുള്ള ദ്വാരങ്ങൾ കണ്ടെത്തിയിരുന്നു. ദ്വാരങ്ങൾ മനുഷ്യനിർമ്മിതമാണെന്ന് തോന്നുമെങ്കിലും അവയ്ക്ക് ചുറ്റുമുള്ള മണൽ കൂമ്പാരങ്ങൾ കുഴികുത്തിയതിന്റെ തെളിവായി നിരീക്ഷണ സംഘം കരുതുന്നു.