nithya

വിവാഹിതയാവാൻ പോകുന്നു എന്ന തരത്തിലുള്ള വാർത്തകൾ അടുത്തിടെ നിത്യ മേനോനെക്കുറിച്ച് പരന്നിരുന്നു. ഒരു പ്രമുഖ നടനുമായി താരത്തിന്റെ വിവാഹം എന്നായിരുന്നു പ്രചാരണം. എന്നാൽ അതു നിഷേധിച്ച് നിത്യ തന്നെ രംഗത്തുവന്നിരുന്നു. താൻ വിവാഹം കഴിക്കില്ലെന്നും സിനിമയിൽ നിന്ന് ഇടവേള എടുക്കാൻ പോവുകയാണെന്നും നിത്യ വെളിപ്പെടുത്തുകയും ചെയ്തു. എന്നാൽ നീണ്ട ബ്രേക്ക് എടുത്താൽ താൻ ഗർഭിണിയാണെന്ന് കഥകൾ പ്രചരിക്കും. മുൻപ് തനിക്ക് ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. താരങ്ങൾ ബ്രേക്ക് എടുക്കുന്നത് എന്തിനാണെന്ന് പലരും മനസിലാക്കുന്നില്ല. നിത്യയുടെ വാക്കുകൾ. സിനിമയിൽ നിന്ന് ഇടവേള എടുക്കുന്ന നിത്യ ഒരു യാത്ര പോകാനുള്ള തീരുമാനത്തിലാണ്. മടുപ്പ് തോന്നുന്നു. ഇടവേള എടുത്ത് സമാധാനമായി ഇരിക്കട്ടെ എന്നു വിചാരിച്ചപ്പോഴാണ് വിവാഹ വാർത്ത. എന്നാൽ ഒന്നും തന്നെ ബാധിക്കുന്നില്ല.നിത്യയുടെ വാക്കുകൾ.