sarath-chandran-

കൊച്ചി : യുവനടനെ മരിച്ച നിലയിൽ കണ്ടെത്തി. കൂടെ, മെക്സിക്കൻ അപാരത, സി ഐ എ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ശ്രദ്ധേയനായ ശരത് ചന്ദ്രനാണ് മരണപ്പെട്ടത്. മുപ്പത്തിയേഴ് വയസായിരുന്നു. പിറവം കക്കാട്ട് ഊട്ടോളിൽ ചന്ദ്രന്റെയും ലീലയുടെയും മകനാണ്. ശരത് ചന്ദ്രന്റെ അപ്രതീക്ഷിത വിയോഗ വാർത്തയറിഞ്ഞ് ഞെട്ടലിലാണ് സഹപ്രവർത്തകർ. സമൂഹമാദ്ധ്യമങ്ങളിലൂടെ സിനിമാപ്രവർത്തകർ അടക്കമുള്ളവർ ആദരാഞ്ജലികൾ നേർന്നു. ശ്യാംചന്ദ്രനാണ് സഹോദരൻ.