diamond-

പാചകം ചെയ്യുന്നതിനുള്ള വിറക് ശേഖരിക്കാൻ വനത്തിൽ പോയ വീട്ടമ്മയ്ക്ക് ലഭിച്ചത് 20 ലക്ഷത്തിന്റെ രത്നക്കല്ല്. മദ്ധ്യപ്രദേശിലെ പന്ന ജില്ലയ്ക്ക് സമീപമുള്ള പുർഷോത്തംനഗർ ഗ്രാമത്തിലുള്ള ആദിവാസി സ്ത്രീയ്ക്കാണ് ഭാഗ്യക്കല്ല് ലഭിച്ചത്. 4.39 കാരറ്റ് വജ്രമാണ് ജെന്ദാ ബായി എന്ന സ്ത്രീയ്ക്ക് ലഭിച്ചത്. ദിവസവേതനക്കാരിയായ ഇവർ താമസിക്കുന്ന ഗ്രാമം ആഴം കുറഞ്ഞ വജ്ര ഖനികൾക്ക് പേരുകേട്ടതാണ്.

ബുധനാഴ്ച സമീപത്തെ വനത്തിൽ വിറക് ശേഖരിക്കാൻ പോയപ്പോൾ വീട്ടമ്മ നിലത്ത് നിന്നും തിളങ്ങുന്ന കല്ല് ലഭിച്ചത് ഭർത്താവിനെ കാണിക്കുന്നതിനായി വീട്ടിലേക്ക് കൊണ്ടുപോയി. ഇവരുടെ ഭർത്താവ് കല്ലുമായി നേരെ കളക്ടറേറ്റിൽ പോവുകയും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറെ കാണിക്കുകയുമായിരുന്നു. പരിശോധനയിൽ 20 ലക്ഷം രൂപ വിലമതിക്കുന്ന 4.39 കാരറ്റ് വജ്രമാണിതെന്ന് അവർ തിരിച്ചറിഞ്ഞു. ഇനി വജ്രം ലേലം ചെയ്യുകയും ലഭിക്കുന്ന തുക ദമ്പതികൾക്ക് നൽകുകയും ചെയ്യും.