p

ആലുവ: ജോയിന്റ് കൗൺസിൽ സംസ്ഥാന നേതൃത്വക്യാമ്പ് ഇന്നും നാളെയും ആലുവ എടത്തല ശാന്തിഗിരി ആശ്രമത്തിൽ നടക്കും.രാവിലെ 10.30ന് സംസ്ഥാന ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിംഗൽ സംഘടനാറിപ്പോർട്ട് അവതരിപ്പിക്കും.ഉച്ചയ്ക്ക് രണ്ടിന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.അസി.സെക്രട്ടറി സത്യൻ മൊകേരി,ജില്ലാ സെക്രട്ടറി പി.രാജു,കെ.എൻ.ഗോപി,ജി.മോട്ടിലാൽ എന്നിവർ പ്രസംഗിക്കും.