
അനുരാഗ് കശ്യപിന്റെ പുതിയ ചിത്രത്തിൽ സണ്ണി ലിയോൺ നായിക. ചിത്രീകരണം ഉടൻ ആരംഭിക്കും. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ സണ്ണി ലിയോൺ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സ്വപ്ന സാഫല്യം എന്നാണ് സണ്ണി ഈ അവസരത്തെ വിശേഷിപ്പിക്കുന്നത്. അനുരാഗ് കശ്യപിന്റെ ചിത്രത്തിൽ അവസരം ലഭിക്കുമെന്ന് താൻ ഒരിക്കലും കരുതിയില്ലെന്ന് സണ്ണി ലിയോൺ പറഞ്ഞു. എന്നെ നിങ്ങളുടെ സിനിമയുടെ ഭാഗമാക്കിയതിന് നന്ദി എന്നും അവർ ചിത്രത്തിനൊപ്പം കുറിച്ചു. അനുരാഗ് കശ്യപിനൊപ്പമുള്ള ചിത്രവും സണ്ണി ലിയോൺ പങ്കുവച്ചു. ഇതേ ചിത്രം അനുരാഗ് കശ്യപും പങ്കുവച്ചു.