dhanush

ധനുഷ് കോളേജ് അദ്ധ്യാപകനായി എത്തുന്ന വാത്തി ടീസർ പുറത്ത്. വെറ്റ് അറ്റ്‌ലൂരി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ സംയുക്ത മേനോൻ ആണ് നായിക. വിദ്യാഭ്യാസം എന്നത് പുസ്തകങ്ങൾ, മാർക്കുകൾ, ഫലങ്ങൾ എന്നിവയേക്കാൾ കൂടുതലാണ്. ചോക്കിന്റെയും വെല്ലുവിളിയുടെയും ശരിയായ മിശ്രിതം ഭാവിതലമുറയെ രൂപപ്പെടുത്തും എന്നാണ് ടീസറിന് നൽകുന്ന അടിക്കുറിപ്പ്. സായ്‌കുമാർ, സമുദ്രക്കനി, തോട്ടപ്പള്ളി മധു, ആടുകളം നരേൻ, ഹരീഷ് പേരടി, പ്രവീണ എന്നിവരാണ് മറ്റു താരങ്ങൾ. സിത്താര എന്റർടെയ്‌ൻമെന്റ്സ് ഫോർച്യൂൺ ഫോർ സിനിമാസ് എന്നീ ബാനറുകളിൽ നാഗവംശി, എസ്. സായ് സൗജന്യ എന്നിവർ ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം: ജെ. യുവരാജ്. സംഗീതം: ജി.വി. പ്രകാശ്‌കുമാർ. തമിഴിലും തെലുങ്കിലുമായാണ് ചിത്രം ഒരുങ്ങുന്നത്.