astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ : samkhiyarathnam@gmail.com

2022 ജൂലായ് 30 -1197 കർക്കടകം 14 - ശനിയാഴ്ച. (മദ്ധ്യാഹ്ന ശേഷം 12 മണി 12 മിനിറ്റ് 19 സെക്കന്റ് വരെ ആയില്യം നക്ഷത്രം ശേഷം മകം നക്ഷത്രം)

അശ്വതി:‍ സാമ്പത്തിക നേട്ടം കൈവരിക്കുമെങ്കിലും ചെലവുകൾ അധികരിക്കും, ആഗ്രഹങ്ങൾ സഫലീകരിക്കും, രോഗാവസ്ഥയിൽ കഴിഞ്ഞവർക്ക് ആശ്വാസം ലഭിക്കും, ബിസിനസുകാർക്ക് നേട്ടങ്ങൾ ഉണ്ടാകും, ദാമ്പത്യജീവിതം ശോഭനമായിരിക്കും.

ഭരണി:‍ അനീതിക്കെതിരെ പ്രതികരിക്കും, പ്രവർത്തനങ്ങളിൽ വിജയം നേടും, കലാരംഗത്ത് ഉള്ളവർക്ക് നേട്ടങ്ങൾ ഉണ്ടാകും, മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും, പുതിയ പ്രണയ ബന്ധങ്ങളിൽ അകപ്പെട്ടേക്കാം.

കാര്‍ത്തിക: കാര്യസാധ്യത്തിനായി ബന്ധുക്കൾ അടുപ്പത്തിലാവും, സാഹിത്യകാരന്മാർക്ക് അനുമോദനങ്ങൾ ലഭിക്കും, ഉന്നത വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാൻ അവസരങ്ങൾ ലഭിക്കും, ദാമ്പത്യജീവിതം സന്തോഷ പ്രദമായിരിക്കും.

രോഹിണി: ദാമ്പത്യ കലഹങ്ങൾ ശമിക്കും, സന്താനങ്ങളുടെ മികച്ച പ്രകടനം മന:സന്തോഷത്തിന് ഇടയാകും, കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പല വിധത്തിലുള്ള സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാവും, നാളുകളായി സ്ഥലം മാറ്റത്തിന് ശ്രമിച്ചിരുന്നവർക്ക് അനുകൂല മറുപടി ലഭിക്കും.

മകയിരം:‍ പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർ അധിക ശ്രദ്ധ പുലർത്തണം, സാമ്പത്തികമായ ഉണ്ടായിരുന്ന വിഷമതകൾ ശമിക്കും, ആരിലും മതിപ്പുളവാക്കുന്ന രീതിയിൽ പ്രവർത്തിക്കും, ഉത്തരവാദിത്വങ്ങൾ വർദ്ധിക്കും, കലാപരമായും സാഹിത്യ പരമായും പ്രവർത്തിക്കുന്നവർക്ക് ധന സഹായം ലഭിക്കും.

തിരുവാതിര: ജീവിതത്തിന്റെ ഗതിയെ നിയന്ത്രിക്കുന്ന തരത്തിലുള്ള പല അനുകൂല സംഭവങ്ങളും ഉണ്ടാകും, അവിചാരിതമായി ബന്ധുജനങ്ങൾ സന്ദർശനം നടത്തും, കടബാധ്യതകൾ തീർക്കാൻ സാധിക്കും, മാദ്ധ്യമങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് ബഹുമതികൾ ലഭിക്കും, കുടുംബപരമായ സ്വസ്ഥത വർദ്ധിക്കും.

പുണര്‍തം: ബന്ധുക്കളിൽ നിന്നും നല്ല സഹകരണം ഉണ്ടാകും, സഹപ്രവർത്തകരുമായി നിലനിന്നിരുന്ന തർക്കങ്ങൾ പരിഹരിക്കും, സാമ്പത്തിക ഭദ്രത കൈവരിക്കാനുള്ള മാർഗങ്ങൾ തെളിയും, കുടുംബ കലഹങ്ങളിൽ നിരപരാധിത്വം തെളിയിക്കാൻ സാധിക്കും, ഏർപ്പെടുന്ന കാര്യങ്ങൾ വിജയത്തിൽ എത്തിക്കും.

പൂയം: ഭൂമി ക്രയവിക്രയങ്ങളിൽ നിൽക്കുന്നവർക്ക് സാമ്പത്തിക ലാഭം ഉണ്ടാവും, കാലങ്ങളായി മനസിൽ കൊണ്ടാടുന്ന ആഗ്രഹങ്ങൾ സാധിക്കും,യുവതീ യുവാക്കൾ പ്രേമബന്ധങ്ങളിൽ അകപ്പെടുന്നത് സൂക്ഷിച്ചു വേണം, അന്യരോട് ഇടപെടുമ്പോൾ സൂക്ഷിക്കണം, രഹസ്യ പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിൽക്കാൻ ശ്രദ്ധിക്കണം.

ആയില്യം: തൊഴിൽപരമായി നേട്ടങ്ങൾ കൈവരിക്കും, സന്താനങ്ങൾക്ക് ഉന്നത വിജയങ്ങൾ ലഭിക്കും, നഷ്ടപ്പെട്ടു എന്ന് കരുതിയ വസ്തുക്കൾ വ്യവഹാരങ്ങളിൽ കൂടി തിരികെ ലഭിക്കും, സ്വന്തം കുടുംബ ബന്ധുക്കളിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും, പുതിയ സുഹൃത്തുക്കളെ കൂട്ടി വ്യവസായം തുടങ്ങാൻ പദ്ധതിയിടും.

മകം: എല്ലാ കാര്യത്തിലും വളരെയധികം ശ്രദ്ധ പുലർത്തണം, അവിവാഹിതരുടെ വിവാഹ കാര്യങ്ങളിൽ അനുകൂല തീരുമാനങ്ങൾ ഉണ്ടാകും,വിദ്യാർത്ഥികൾക്ക് വിദ്യാപരമായി നേട്ടങ്ങൾ കൈവരിക്കാൻ കഴിയും, കലാപരമായ കഴിവുകൾ ഉള്ളവർക്ക് അവ പ്രകടിപ്പിക്കാൻ വേദികൾ ലഭിക്കും, മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് നേട്ടങ്ങൾ ഉണ്ടാകും.

പൂരം: ജീവിതപങ്കാളിയുടെ രോഗ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം, കർമ്മ രംഗത്തെ തടസങ്ങൾ മാറും, ഔദ്യോഗികമായി ഉദ്യോഗ കയറ്റം കരഗതമാകും, ഭക്തി കാര്യങ്ങളിൽ താല്പര്യം വർദ്ധിക്കും, വാഹനം വാങ്ങാൻ നടത്തുന്ന പരിശ്രമങ്ങൾ വിജയത്തിൽ എത്തും.

ഉത്രം:‍ എല്ലാ കാര്യങ്ങളും തുറന്നു പറയുന്നത് കാരണം ശത്രുക്കൾ വർദ്ധിക്കും, വിദ്യാർത്ഥികൾ അലസത പ്രകടിപ്പിക്കും, സഹോദരങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും, ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ ഉടലെടുക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിച്ചു കൈകാര്യം ചെയ്യണം.

അത്തം: എല്ലാ കാര്യത്തിലും പ്രതീക്ഷിക്കുന്നതിലും അധികം ധനചെലവ് ഉണ്ടാവും, മേലുദ്യോഗസ്ഥരുടെ അപ്രീതി സമ്പാദിക്കേണ്ടിവരും,കർമ്മരംഗത്ത് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവും, സാമ്പത്തിക കാര്യങ്ങളിൽ കൃത്യനിഷ്ഠ പാലിക്കാൻ സാധിക്കില്ല,ശത്രുക്കളിൽ നിന്നുള്ള ഉപദ്രവങ്ങൾ വർദ്ധിക്കും.

ചിത്തിര: ആഗ്രഹിക്കുന്ന കാര്യങ്ങൾ കൈപ്പിടയിൽ എത്തുമെന്ന് തോന്നുമെങ്കിലും വാസ്തവത്തിൽ അവ ഫലപ്രദമാകില്ല, സാമൂഹ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് എതിർപ്പുകൾ ഉണ്ടാകാതെ ശ്രദ്ധിക്കണം, കുടുംബപരമായ അസ്വസ്ഥതകൾ വർദ്ധിക്കും.

ചോതി : പൊതുവേ ഗുണദോഷ സമ്മിശ്രമായ ദിവസം, ഏത് കാര്യവും വളരെ ആലോചനയോടെ മാത്രം ചെയ്യുക, അടുത്ത ബന്ധുക്കൾക്ക് രോഗസാധ്യത, ബന്ധുക്കളുമായി പിണക്കങ്ങൾ വർദ്ധിക്കുന്നത് കാരണം അവരിൽ നിന്നുള്ള സഹായ സഹകരണങ്ങൾ കുറയും, പ്രേമ ബന്ധങ്ങൾ വഴി മാനസിക ക്ലേശം വർദ്ധിക്കും.

വിശാഖം: താമസസ്ഥലത്തിന് മാറ്റങ്ങൾ വരുത്തേണ്ടി വരും, വിവാഹ തീരുമാനങ്ങൾ നീണ്ടു പോയേക്കാം, കാര്യ പുരോഗതിയിൽ നേരിയ തടസങ്ങൾ ഉണ്ടായേക്കാം, അനീതിക്കെതിരെ സംസാരിക്കുന്നത് വഴി കലഹങ്ങൾ ഉണ്ടാവും, സ്വാർത്ഥ താല്പര്യങ്ങൾ സംരക്ഷിക്കാൻ ശക്തമായ രീതിയിൽ പരിശ്രമിക്കും.

അനിഴം: നിയന്ത്രണമില്ലാത്ത ചെലവ് ഉണ്ടാവുന്നത് കാരണം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കും, വസ്തുവിൽപ്പനയ്ക്ക് ശ്രമിക്കുന്നവർക്ക് തടസങ്ങൾ ഉണ്ടാകും, വാഹന സംബന്ധമായ ചെലവുകൾ വർദ്ധിക്കും, ദാമ്പത്യ ജീവിതത്തിലെ സന്തോഷങ്ങൾ നഷ്ടപ്പെടാതെ ശ്രദ്ധിക്കണം.

കേട്ട: വേണ്ടപ്പെട്ടവർ മുഖേന മന:ക്ലേശത്തിന് ഇടയുണ്ട്, വിവാഹാദി മംഗള കർമ്മങ്ങളിൽ പങ്കെടുക്കും, ശത്രുക്കളിൽ നിന്നുള്ള ഉപദ്രവങ്ങൾ കുറയും, സർക്കാർ ജീവനക്കാർക്ക് അംഗീകാരങ്ങൾ ലഭിക്കും, ഗൃഹനിർമ്മാണത്തിൽ ഉണ്ടായിരുന്ന തടസങ്ങൾ മാറി വരും, സന്താനങ്ങൾക്ക് തൊഴിലാമുണ്ടാകും.

മൂലം: വിദ്യാർത്ഥികളും യുവതി യുവാക്കളും മറ്റുള്ളവരുടെ പ്രലോഭനങ്ങളിൽ കുടുങ്ങി ലഹരി ഉപയോഗങ്ങളിൽ അകപ്പെടരുത്, ദാമ്പത്യ ജീവിതത്തിൽ സന്തോഷം അനുഭവപ്പെടും, വൃഥാപവാദങ്ങളിൽ നിന്നും കരകയറാൻ ശ്രമിക്കണം, പ്രതിസന്ധികളെ നന്നായി തരണം ചെയ്യേണ്ടിവരും.

പൂരാടം: സാമ്പത്തിക വിഷമങ്ങൾ ശമിക്കും, വ്യവഹാര വിജയം നേടും, തൊഴിൽ രംഗത്ത് അധ്വാന ഭാരം വർദ്ധിക്കും, സാമ്പത്തിക ഭദ്രത കൈവരിക്കാൻ സാധിക്കും, സുപ്രധാന പ്രമാണങ്ങളിൽ ഒപ്പിടേണ്ടി വരും, പൊതുജന സമൂഹത്തിനിടയിൽ ബഹുമാന്യത വർദ്ധിക്കും, വിദേശത്ത് നിന്നും സാമ്പത്തിക സഹായങ്ങൾ കാര്യമായി ഉണ്ടാകും.

ഉത്രാടം: അന്യ സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കുന്നത് കരുതലോടെ വേണം, സ്ത്രീ ജനങ്ങൾ കുടുംബ ഭദ്രതയ്ക്ക് കോട്ടം തട്ടുന്ന രീതിയിലുള്ള പ്രവർത്തികളിൽ ഏർപ്പെടരുത്, വിദ്യാർത്ഥികളും ഉദ്യോഗാർത്ഥികളും അലസതയും മടിയും വെടിഞ്ഞ് ഉണർന്ന് പ്രവർത്തിച്ചാൽ ഫലം കിട്ടും,

തിരുവോണം: നിസാര കാര്യങ്ങളെ ചൊല്ലി ജീവിതപങ്കാളിയുമായി വഴക്കിടും, സന്താനങ്ങളുടെ മേൽ എല്ലായിപ്പോഴും ഒരു ശ്രദ്ധ ആവശ്യമാണ്,കഴിയുന്നതും ജീവിതപങ്കാളിയുമായി മാനസിക അടുപ്പം പുലർത്താൻ ശ്രമിക്കണം, ചിലർക്ക് കുടുംബവീട്ടിൽ നിന്ന് മാറി താമസിക്കാൻ സമ്മർദ്ദമേറും.

അവിട്ടം: കമിതാക്കൾ സുഹൃത്തുക്കളുടെ ചതിയിലും വഞ്ചനയിലും അകപ്പെടാതെ നോക്കണം, മുതിർന്നവർ അവിഹിത ബന്ധങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കണം, പണമിടപാടുകളിൽ ജാഗ്രത പുലർത്തണം, സമ്പാദ്യം ചോർന്നു പോകാതെ ശ്രദ്ധിക്കണം, ശ്രദ്ധയോടെ ഇരുന്നില്ലെങ്കിൽ ജീവിതത്തിന്റെ ഗതി തന്നെ മാറിപ്പോയേക്കാം.

ചതയം: പ്രവൃത്തി മാന്ദ്യം കൊണ്ട് തൊഴിൽ രംഗത്ത് നിന്നും നിർബന്ധിത അവധിയെടുക്കേണ്ടി വരും സൂക്ഷിക്കുക, സാമ്പത്തിക പരമായി അനിഷ്ടതകൾക്ക് സാധ്യത, മുറിവുകളും ചതവുകളും ഉണ്ടാകാതെ ശ്രദ്ധിക്കുക, പ്രേമബന്ധങ്ങൾക്ക് കുടുംബത്തിൽ നിന്നും അംഗീകാരം ലഭിക്കില്ല, ദാമ്പത്യ ജീവിതത്തിൽ അസംതൃപ്തി വളരും.

പൂരുരുട്ടാതി: ഇഷ്ടപ്പെട്ടു വാങ്ങിയ വാഹനം വിൽക്കേണ്ട അവസ്ഥ വരാതെ നോക്കണം, അനാവശ്യ വിവാദങ്ങളിൽ അകപ്പെടരുത്, അനർഹരായ എതിർലിംഗത്തിൽപ്പെട്ട വ്യക്തികളെ സഹായിക്കുന്നത് കാരണം അപവാദങ്ങൾ ഉണ്ടാകും, കലാരംഗത്ത് പ്രവർത്തിക്കുന്നവരിൽ ചിലർക്ക് ചതിവുകൾ പറ്റാം.

ഉത്തൃട്ടാതി: പിതാവിൽ നിന്ന് പിതൃസ്ഥാനിയിൽ നിന്ന് ക്ലേശാനുഭവങ്ങൾ ഉണ്ടാകും, വരവിനെക്കാൾ ചെലവ് വർദ്ധിക്കും, ശത്രുക്കളുടെ ഉപദ്രവങ്ങൾ കാരണം പ്രയാസങ്ങൾ ഉണ്ടാകും, നിയമനടപടികളെ നേരിടേണ്ടി വരും, ഭൂമി സംബന്ധമായ തർക്കങ്ങളിൽ ഏർപ്പെടേണ്ടി വരും, തൊഴിൽ നഷ്ടം വരാതെ നോക്കണം.

രേവതി: അടുത്ത ബന്ധുക്കൾ ശത്രുക്കളെ പോലെ പെരുമാറുന്ന സാഹചര്യം ഉണ്ടാകും, ലഹരിവസ്തുക്കളുടെ അമിത ഉപയോഗം അനാരോഗ്യത്തെ ക്ഷണിച്ചു വരുത്തും, ഈശ്വരാനുഗ്രഹം കുറഞ്ഞ ദിവസം ആയിരിക്കും, പ്രണയ കാര്യങ്ങളിലും ആരോഗ്യ കാര്യങ്ങളിലും ശ്രദ്ധ ആവശ്യമാണ്,ചതിവുകൾ പറ്റാതെ നോക്കണം.