russia

മോസ്കോ : റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ 15 നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 8 വിദേശികൾ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേറ്റു. മരിച്ചവർ ഏത് രാജ്യത്ത് നിന്നുള്ളവരാണെന്ന് വ്യക്തമല്ല. മദ്ധ്യേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന് സൂചനയുണ്ട്.

കെട്ടിടത്തിന്റെ താഴത്തെ നിലയിലുണ്ടായ തീപിടിത്തം ഇന്നലെ പുലർച്ചയോടെ വ്യാപിക്കുകയായിരുന്നു. സംഭവ സമയം അപായ സൂചനകൾ നൽകാനുള്ള ഫയർ അലാമുകൾ തകരാറിലായിരുന്നു. 200ലേറെ പേരെ സുരക്ഷിതമായി പുറത്തെത്തിക്കാനായെന്ന് അഗ്നിശമനസേന അറിയിച്ചു. ഷോർട്ട് സർക്യൂട്ടാകാം അപകടകാരണമെന്ന് കരുതുന്നു. അന്വേഷണം ആരംഭിച്ചു.