wedding

കോഴിക്കോട്: പ്രമുഖ വ്യവസായിയും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ബി ടു ബി ആൻഡ് മാനുഫാക്ചറിംഗ് (ഇന്ത്യ) ഡയറക്ടറുമായ എ.കെ. നിഷാദിന്റെയും ഷാഹിനാ നിഷാദിന്റെയും മകൻ ആബിദ് നിഷാദും വി.കെ. മുഹമ്മദ് അഷ്‌റഫിന്റെയും ഫാത്തിമാ അഷ്‌റഫിന്റെയും മകൾ അമീന അഷ്‌റഫും വിവാഹിതരായി. ഫറോക്ക് മലബാർ മറീന കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ എം.വി. ഗോവിന്ദൻ, വി. അബ്ദുറഹിമാൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പി.വി. അബ്ദുൾ വഹാബ് എം.പി, എം.എൽ.എമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, തോട്ടത്തിൽ രവീന്ദ്രൻ, എ.എൻ. ഷംസീർ, പി.കെ. ബഷീർ, ആബിദ് ഹുസൈൻ തങ്ങൾ, മേയർ ഡോ. ബീന ഫിലിപ്പ്, പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ, മാതൃഭൂമി ചെയർമാൻ ആൻഡ് മാനേജിംഗ് എഡിറ്റർ പി.വി. ചന്ദ്രൻ, എം.പി. അഹമ്മദ്, എം.എ. യൂസഫലി, പി.കെ. അഹമ്മദ്, എം.എ. അഷ്‌റഫ് അലി, എ.പി. ഷംസുദ്ധീൻ, ഫ്ലോറ ഹസ്സൻ, അദീബ് അഹമ്മദ്, കെ.ഇ. ഫൈസൽ, ഡോ. സിദ്ദിഖ് അഹമ്മദ്, വി.ടി. സലീൽ തുടങ്ങിയവർ പങ്കെടുത്തു.