
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി നടത്തിപ്പ് സംബന്ധിച്ച യോഗം ബഹിഷ്കരിച്ച് കോൺഗ്രസും മുസ്ലീം ലീഗും. ജില്ലാ കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ യോഗത്തിൽ പങ്കെടുക്കാൻ എത്തിയതിനാലാണ് ഇരുപാർട്ടിയിലെയും പ്രതിനിധികൾ യോഗം ബഹിഷ്കരിച്ചത്. വള്ളംകളി സൊസൈറ്റി ചെയർമാൻ കൂടിയാണ് ജില്ലാ കളക്ടർ.
മാദ്ധ്യമപ്രവർത്തകൻ കെ എം ബഷീർ വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസിലെ പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമൻ. പ്രതിസ്ഥാനത്തുള്ള ഒരാളെ കളക്ടറായി നിയമിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസും മുസ്ലീം ലീഗും ജില്ലയിൽ സമരത്തിലാണ്. ഇതിന്റെ ഭാഗമായിട്ടാണ് വള്ളംകളി യോഗം ബഹിഷ്കരിച്ചത്.