kk

കഠിന വ്യായാമം ചെയ്‌ത് ശരീരസൗന്ദര്യം ഉറപ്പാക്കുന്നവർ വ്യായാമത്തിനൊപ്പം മതിയായ പോഷകങ്ങൾ അടങ്ങിയ ആഹാരം കഴിച്ചില്ലെങ്കിൽ അനാരോഗ്യം മാത്രമല്ല, രോഗങ്ങൾ കൂട്ടുവരുമെന്നും അറിയുക.
വ്യായാമത്തിന് ശേഷം പ്രോട്ടീൻ ഉറപ്പാക്കാൻ മുട്ടയുടെ വെള്ള, മുളപ്പിച്ച പയർ, കോഴിയിറച്ചി എന്നിവ കഴിക്കാം. ഈന്തപ്പഴം, ഏത്തപ്പഴം , മുന്തിരി, ഓറഞ്ച്, പൈനാപ്പിൾ, പപ്പായ, എന്നീ പഴങ്ങളും കഴിക്കണം. ബദാം, ആപ്രിക്കോട്ട്, കശുവണ്ടി എന്നിവയും ആരോഗ്യം നൽകും.
വ്യായാമത്തിന് മുമ്പ് പ്രോട്ടീനും കൊഴുപ്പും കൂടുതലുള്ള ഭക്ഷണം കഴിക്കരുത്. കാരണം ഇത് ദഹിക്കാൻ സമയം ഏറെ വേണ്ടി വരും. കഠിനമായി വ്യായാമം ചെയ്‌തശേഷം തൈര്, കൊഴുപ്പു കുറഞ്ഞ പാൽ എന്നിവ കുടിയ്ക്കുക.

വ്യായാമത്തിന് രണ്ട് മണിക്കൂർ മുമ്പെങ്കിലും ആഹാരം കഴിക്കുക. കൊഴുപ്പടങ്ങിയ ആഹാരം ഒഴിവാക്കുക. പഴങ്ങൾ, ഓട്സ് എന്നിവ കഴിക്കുന്നതാണ് ഉത്തമം.