
കായിക പ്രേമികളെ ആവേശക്കൊടുമുടിയേറ്റി കോമൺവെൽത്ത് ഗെയിംസിന് ഇംഗ്ലണ്ടിലെ ബർമിംഗ്ഹാമിലും ചരിത്രത്തിലാദ്യമായി ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ചെസ് ഒളിമ്പ്യാഡിന് തമിഴ്നാട്ടിലെ മഹാബലിപുരത്തും തുടക്കമായി. ചെസ് ഒളിമ്പ്യാഡിൽ ആദ്യദിനം മലയാളിതാരം തിരുവനന്തപുരത്തുകാരൻ എസ്.എൽ നാരായണൻ ഉൾപ്പെട്ട ഇന്ത്യ എ ടീം ആദ്യമത്സരത്തിൽ വിജയം നേടി. കോമൺവെൽത്ത് ഗെയിംസിൽ ബോക്സിംഗിൽ ഇന്ത്യൻ താരം ശിവ ഥാപ്പ പ്രീക്വാർട്ടറിൽ എത്തി. നീന്തലിൽ 100 മീറ്രർ ബാക്ക് സ്ട്രോക്കിൽ ശ്രീഹരി നടരാജ് സെമിയിലെത്തി. പുരുഷ, വനിതാ ടേബിൾ ടെന്നിസ് ടീമുകളും മിക്സഡ് ബാഡ്മിന്റൺ ടീമും,വനിതാ ഹോക്കി ടീമും ആദ്യമത്സരങ്ങളിൽ വിജയം നേടി. അതേസമയം മലയാളി നീന്തൽ താരം സജൻ പ്രകാശ് 50 മീറ്രർ ബട്ടർഫ്ലൈയിൽ ഹീറ്റ്‌സിൽ പുറത്തായി.
ഫോട്ടോ : കോമൺവെൽത്ത് ഗെയിംസ് പുരുഷ ബോക്സിംഗിൽ ലൈറ്ര് വെൽട്ടർ 63.5 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യൻ താരം ശിവ ഥാപ്പ (വലത്ത്) ഒന്നാം റൗണ്ടിൽ പാകിസസ്ഥാനി താരം സുലേമാൻ ബലോച്ചിനെ നേരിടുന്നു. ഥാപ്പ 5-0ത്തിന് ജയിച്ചു.