kk

ഏറ്റവും ഉയരവുള്ള കെട്ടിടവും ഏറ്റവും വലിയ മാളും ഉൾപ്പെടെയുള്ള വിസ്‌മയങ്ങൾ ഒളിപ്പിച്ച ദുബായ് നഗരത്തിന് വെല്ലുവിളിയായി സൗദിയിൽ അദ്ഭുത നഗരമൊരുങ്ങുന്നു. 75 മൈൽ നീളത്തിൽ ഇരുവശവും കണ്ണാടി പൊതിഞ്ഞ നഗരത്തിന്റെ നിർമ്മാണം പൂർത്തിയാകുമ്പോൾ ന്യൂയോർക്കിലെ എമ്പയർ സ്റ്റേറ്റ് ബിൽഡിംഗിനെക്കാൾ ഉയരം വരും. റോഡുകൾ,​ കാറുകൾ,​ മലിനീകരണം എന്നിവയൊന്നുമില്ലാത്ത നൂറുശതമാനം മാലിന്യമുക്തമായ ഭാവി നഗരമാണ് സൗദി ലക്ഷ്യമിടുന്നത്.

ഇതുവരെയുള്ള എല്ലാ നഗരങ്ങളെയും പൊളിച്ചെഴുതുന്ന വിപ്ലകരമായ നഗരപാർപ്പിട ഡിസൈനാണ് സൗദിയു

ടെ സ്വപ്നപദ്ധതി പ്രദേശമായ നിയോമിൽ യാഥാർത്ഥ്യമാകാൻ പോകുന്നത്. ‘ദ ലൈൻ’ എന്ന ഭാവി നഗരത്തിന്റെ ഡിസൈൻ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ കഴിഞ്ഞ തിങ്കളാഴ്‌ച ജിദ്ദയിൽ പുറത്തുവിട്ടു.

kk

സൗദി അറേബ്യയുടെ വടക്കേ അതിർത്തിയിൽ ചെങ്കടൽ തീരത്താണ് നിയോം പദ്ധതി.ദ ലൈൻ എന്ന പേര് സൂചിപ്പിക്കുന്നത് പോലെ കടലിനുള്ളിൽ 200 മീറ്റർ വീതിയിൽ 170 കിലോമീറ്റർ നീളത്തിൽ കടൽനിരപ്പിൽ നിന്ന് 500 മീറ്റർ ഉയരത്തിൽ ലംബമായി ഒറ്റ നേര്‍രേഖയിലാണ് പദ്ധതി ഒരുങ്ങുക. രണ്ട് പുറംഭിത്തികളുള്ള നഗരത്തിന്റെ ഉയരം 488 മീറ്ററായിരിക്കും. 170 കിലോമീറ്റർ നീളത്തിൽ, 488 മീറ്റർ ഉയരത്തിൽ നിർമിക്കപ്പെടുന്ന ഈ ഭിത്തികളെ ചുറ്റുമുള്ള കാഴ്ചകൾ പ്രതിഫലിപ്പിക്കുന്ന കണ്ണാടി കൊണ്ട് പൊതിയും. നേർരേഖയിൽ പരസ്പരം അഭിമുഖീകരിച്ചിരിക്കും വിധം ഈ ഭിത്തികൾക്കുള്ളിൽ രണ്ട് വരികളിലായി വീടുകൾ നിർമിക്കും.

ഇരുവശങ്ങളിലായി ഉയരുന്ന വീടുകളിൽ 90 ലക്ഷം ആളുകൾക്ക് താമസിക്കാനാകും. അമിതടചെലവില്ലാതെ തന്നെ ഏറ്റവും മികച്ച അടിസ്ഥാനസൗകര്യം ഒരുക്കാനും മറ്റ് നഗരങ്ങളിൽ ജനവാസത്തിന് ആവശ്യമായി വരുന്നത്ര പ്രവർത്തനങ്ങൾ കൂടാതെ തന്നെ ഉയർന്ന കാര്യക്ഷമത സൃഷ്ടിക്കാനും കഴിയുന്നതാണ് ‘ദ ലൈൻ’ രൂപകല്പന ചെയ്തിരിക്കുന്നത്.

kk

വർഷം മുഴുവനും അനുയോജ്യമായ കാലാവസ്ഥ ഈ നഗരനിവാസികൾക്ക് അനുഭവിക്കാനാവും. നഗരത്തിനുള്ളിൽ താമസക്കാരുടെ എല്ലാ ദൈനംദിന ആവശ്യങ്ങളും അഞ്ചുമിനുട്ടിനുള്ളിൽ നിറവേറ്റാനുള്ള സൗകര്യങ്ങളുണ്ടായിരിക്കും. പൊതു പാർക്കുകൾ, കാൽനടയാത്രക്കുള്ള ഭാഗങ്ങൾ, സ്‌കൂളുകൾ, ജോലി സ്ഥലങ്ങൾ, വീടുകൾ എന്നിവ ക്രമീകരിക്കും..