
കാബൂൾ : അഫ്ഗാനിസ്ഥാനിൽ കാബൂൾ ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ടി - 20 മത്സരത്തിനിടെ ഗ്രനേഡ് പൊട്ടിത്തെറിച്ച് സ്ഫോടനം. ഗാലറിയിലുണ്ടായിരുന്ന നാല് പേർക്ക് പരിക്കേറ്റു. ക്രിക്കറ്റ് താരങ്ങൾ സുരക്ഷിതരാണെന്നും മരണം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നുമാണ് അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് നൽകുന്ന വിവരം. ബന്ദ് ഇ അമീർ ഡ്രാഗൺ, പാമിർ സാൽമി എന്നീ ടീമുകൾ തമ്മിലെ മത