ശ്രീലങ്കയിൽ ഇന്ന് നിലനിൽക്കുന്നത് അതി സങ്കീർണമായ സാഹചര്യമാണ്. ഇന്ന് ശ്രീലങ്കയ്ക്ക് മറ്റെന്തിനേക്കാളും ആവശ്യം യൂണറ്റി ആണ്, ജനങ്ങളും സർക്കാരും തമ്മിലുള്ള ഐക്യമാണ്. അങ്ങനെ ഐക്യത്തോടെ മുന്നേറി എങ്കിൽ മാത്രമേ രാജ്യത്ത് വികസനം സാധ്യമാവുകയുള്ളൂ, രാജ്യം സുഗമമായി മുന്നോട്ട് പോവുകയുള്ളൂ.. ശ്രീലങ്ക എന്നല്ല, ഏതൊരു സർക്കാരിന്റേയും മുന്നോട്ടു പോക്കിന് വേണ്ടത് ഈ ഒത്തൊരുമ തന്നെ ആണ്.

യൂറോപ്പിന്റെ കാര്യം എടുത്താൽ റഷ്യ യൂറോപ്പിനു മേൽ എണ്ണ യുദ്ധം ആരംഭിച്ചിട്ടുണ്ട്. പക്ഷേ ഇതിൽ ഫലപ്രദമായ ഒരു പ്രതികരണം യൂറോപ്പ് നടത്തിയിട്ടുമില്ല. കാരണം, അവിടെ ഇല്ലാത്തതും ഈ യൂണിറ്റി തന്നെ ആണ്. റഷ്യൻ എണ്ണ വാങ്ങുന്നതിൽ, ഉക്രൈന് ആയുധങ്ങൾ നൽകുന്നതിൽ, രാജ്യത്ത് ഇന്ധന വിതരണം പകുതിയാക്കി ചുരുക്കിയതിൽ, ഇതിൽ എല്ലാം യൂറോപ്യൻ യൂണിയനിൽ ഒരു ഭൂരിപക്ഷ അഭിപ്രായമില്ല. ഓരോ യൂറോപ്യൻ യൂണിയൻ അംഗവും എത്തുന്നത് അവരവരുടേതായ അജണ്ടകളും ആയാണ്.