marriage-of-dead

വിവാഹ ചടങ്ങിലെ ശ്രദ്ധാകേന്ദ്രം എന്നുപറയുന്നത് വധൂവരന്മാർ ആണ്. എന്നാൽ മരിച്ചുപോയ രണ്ടുപേർ തമ്മിൽ വിവാഹം കഴിച്ചാലോ? വധുവിനും വരനും എത്താൻ കഴിയാത്ത ഈ വിവാഹത്തിൽ അവർക്ക് പകരം ബന്ധുക്കൾ ചേർന്നാണ് ആഘോഷപൂർവം ചടങ്ങുകൾ നടത്തുന്നത്. കർണാടകയിലാണ് ഇത്തരത്തിലുള്ള വിചിത്ര വിവാഹം നടക്കുന്നത്. ഇതിനെ പ്രേത വിവാഹം എന്നാണ് വിളിക്കുന്നത്.

I reached a bit late and missed the procession. Marriage function already started. First groom brings the 'Dhare Saree' which should be worn by the bride. They also give enough time for the bride to get dressed! pic.twitter.com/KqHuKhmqnj

— AnnyArun (@anny_arun) July 28, 2022

ജനിച്ച ഉടനെ മരിച്ചവർക്കായാണ് പ്രേത വിവാഹം നടത്തുന്നത്. മരിച്ചവരുടെ ആത്മാക്കളെ ബഹുമാനിക്കുന്നതിനുള്ള ഒരു മാർഗമായിട്ടാണ് ഈ വിവാഹങ്ങൾ കണക്കാക്കപ്പെടുന്നത്. ഇങ്ങനെ മരണപ്പെട്ട ഇരുവരെയും വിവാഹം കഴിപ്പിക്കുന്നതിലൂടെ അവരുടെ ആത്മാക്കൾ സന്തോഷിക്കും എന്നാണ് ആളുകളുടെ വിശ്വസം. യഥാർത്ഥ വിവാഹത്തിൽ കാണുന്ന എല്ലാ ചടങ്ങുകളും പ്രേത വിവാഹത്തിലും കാണും. മരിച്ച കുട്ടികളുടെ വിവാഹം നടത്തുന്നത് അവരുടെ വീട്ടുകാർ തന്നെയാണ്. വരന്റെ മാതാപിതാക്കൾ വധുവിന്റെ വീട്ടുകാർക്ക് പുടവ കൈമാറും. സാധാരണ വിവാഹങ്ങളിൽ കാണുന്ന പോലെ വീഡിയോയും, ക്യാമറയും, സദ്യയും എല്ലാം ഇതിലും ഉണ്ടാകും. കൂടാതെ, വിവാഹാഘോഷയാത്രകളും ഉണ്ടാകും. യഥാർത്ഥ വധൂവരന്മാർക്ക് പകരം അവരുടെ പ്രതിമകളായിരിക്കും എന്നത് മാത്രമാണ് ഒരേയൊരു വ്യത്യാസം.

Bride and groom do the 'Saptapadhi' 7 rounds before sit for the marriage. pic.twitter.com/IMnSEb4rio

— AnnyArun (@anny_arun) July 28, 2022

കഴിഞ്ഞ ആഴ്ചയും കർണാടകയിൽ ഇത്തരത്തിലൊരു വിവാഹം നടന്നിരുന്നു. മുപ്പത് വർഷങ്ങൾക്ക് മുമ്പ് മരിച്ച ശോഭ, ചന്ദപ്പ എന്നിവരാണ് വിവാഹിതരായത്. ആനി അരുൺ എന്ന യൂട്യൂബറാണ് വിവാഹത്തിന്റെ വിശദാംശങ്ങൾ ട്വിറ്ററിൽ പങ്കുവച്ചത്. 'മരിച്ചവരുടെ വിവാഹമായത് കൊണ്ട് ആകെ ശോകമൂകമാകും അന്തരീക്ഷം എന്ന് ധരിക്കരുത്. മറ്റേതൊരു വിവാഹത്തേയും പോലെയാണ് ഇതും. എല്ലാവരും തമാശകൾ പറഞ്ഞ് ചിരിച്ച് ഉല്ലസിച്ചാണ് ആഘോഷത്തിൽ പങ്കെടുക്കുന്നത്. വിവാഹശേഷം കുടുംബത്തിലെ എല്ലാവരും നവദമ്പതികളെ അനുഗ്രഹിക്കുകയും ചെയ്യുന്നു.'- ആനി അരുൺ പറഞ്ഞു.

Finally the bride's family passing the responsibility of their daughter to the grooms family. Usually the most emotional part of the marriage ceremony. pic.twitter.com/giEZtOl2fa

— AnnyArun (@anny_arun) July 28, 2022