samantha

ചെന്നൈ: വിവാഹത്തിന് ശേഷം നാഗ ചൈതന്യയുമൊത്ത് താമസിച്ചിരുന്ന വീട് തിരികെ വാങ്ങി നടി സാമന്ത രുദ് പ്രഭു. തമിഴ് നടൻ മുരളി മോഹനാണ് ഇക്കാര്യം അറിയിച്ചത്. നാഗ ചൈതന്യ ജീവനാശം എന്ന നിലയിൽ വീട് സാമന്തയ്ക്ക് നൽകിയെന്ന അഭ്യൂഹങ്ങൾക്ക് മറുപടി നൽകുകയായിരുന്നു നടൻ.

An Eye Opener for #Nagachaitanya Fans From MuraliMohan Garu@Samanthaprabhu2 Bought the Same House Again After Divorce With Her Own Money by Giving extra Profit to owners they sold

The House is Owned By #SamanthaRuthPrabhu

Inkosari #Samantha ki free ga iccharu ante pagiliddhi pic.twitter.com/2s6wywrRCB

— Sai Sunil Reddy (@SaiSunil452) July 28, 2022

സഹോദരനും മകനുമോടൊപ്പം താമസിക്കാൻ താൻ ഒരു ഫ്ളാറ്റ് നിർമിച്ചിരുന്നു. എന്നാൽ വീടും സ്ഥലവും കണ്ടപ്പോൾ അതിൽ ഒരു വീട് സ്വന്തമാക്കാൻ നാഗ ചൈതന്യയ്ക്ക് ആഗ്രഹം തോന്നി. പിന്നാലെ തന്നെ സമീപിച്ച് വീട് വാങ്ങുകയായിരുന്നെന്ന് മുരളി മോഹൻ പറഞ്ഞു. പിന്നീട് ഈ വീട് വിറ്റ് ഇരുവരും മറ്റൊരു വീട് വാങ്ങി. എന്നാൽ പിരിഞ്ഞതിന് ശേഷം സാമന്ത തന്നെ സമീപിച്ച് വീട് തിരികെ നൽകണമെന്ന ആഗ്രഹം അറിയിക്കുകയായിരുന്നു. കൂടുതൽ വില നൽകിയാണ് സാമന്ത വീട് സ്വന്തമാക്കിയത്. മറ്റൊരിടത്തും താരത്തിന് സംതൃപ്തയായിരിക്കാനാകില്ല. വീട്ടിൽ അമ്മയോടൊപ്പമാണ് താരം താമസിക്കുന്നതെന്നും മുരളി വ്യക്തമാക്കി.

സാമന്തയും നാഗ ചൈതന്യയും വേർപിരിഞ്ഞത് തന്നെയും ‌ഞെട്ടിച്ചെന്ന് മുരളി മോഹൻ പറയുന്നു. ഇരുവരും നല്ല ജോഡികളായിരുന്നു. അവർ വഴക്കിടുന്നത് ഇതുവരെ കണ്ടിട്ടില്ല. ഉച്ചത്തിൽ പാട്ട് വയ്ക്കുകയോ സുഹൃത്തുക്കളെ വീട്ടിൽ കൊണ്ടുവന്ന് പാർട്ടി നടത്തുകയോ ചെയ്യാറില്ല. വളരെശാന്ത സ്വഭാവക്കാരായിരുന്നു ഇരുവരുമെന്നും നടൻ പറഞ്ഞു.

2010ൽ യെ മായ ചെസാവേ എന്ന ചിത്രത്തിൽ ഒരുമിച്ചഭിനയിക്കുന്നതിനിടെയാണ് സാമന്തയും നാഗ ചൈതന്യയും പ്രണയത്തിലാവുന്നത്. പിന്നാലെ 2017 ഒക്ടോബറിൽ വിവാഹിതരായി. നാലാം വിവാഹ വാർഷികത്തിന് തൊട്ടുമുമ്പ് 2021ൽ സംയുക്ത പ്രസ്താവനയിലൂടെ ഇരുവരും വിവാഹമോചനം പ്രഖ്യാപിക്കുകയായിരുന്നു.