
പൃഥ്വിരാജ്, ഇന്ദ്രജിത്ത്, വിജയ് ബാബു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന തീർപ്പ് ടീസർ പുറത്ത്. വിധി തീർപ്പിലും പകതീർപ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക് - തീർപ്പ്. ഇതാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ. പൃഥ്വിരാജിന്റെ ഡയലോഗ് കൂടിയാണ് ടീസറിന്റെ തുടക്കം. ഇന്ദ്രജിത്ത്, വിജയ് ബാബു, സൈജു കുറുപ്പ്, ഇഷ തൽവാർ, ഹന്നറെജി കോശി എന്നിവരാണ് ടീസറിൽ പ്രത്യക്ഷപ്പെടുന്ന മറ്റു താരങ്ങൾ. മുരളി ഗോപി രചന നിർവഹിക്കുന്നു. രതീഷ് അമ്പാട്ട്, മുരളി ഗോപി, വിജയ് ബാബു എന്നിവർ ചേർന്നാണ് നിർമ്മാണം.