
തങ്കർ ബച്ചൻ രചനയും സംവിധാനവും നിർവഹിക്കുന്ന കരുമേഘങ്കൾ കലൈകിറത് എന്ന ചിത്രത്തിൽ മംമ്ത മോഹൻദാസ് നായിക. കൺമണി എന്ന അതിശക്തമായ നായിക കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്നും തമിഴിൽ ഇത്തരം വേഷത്തിൽ താൻ ഇതാദ്യമാണെന്നും മംമ്ത മോഹൻദാസ് സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.
2003ൽ തങ്കർ ബച്ചൻ ഇതേ പേരിൽ എഴുതിയ ചെറുകഥയുടെ ചലച്ചിത്രാവിഷ്കാരമാണ് . കുംഭകോണത്ത് ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം മനുഷ്യബന്ധങ്ങളുടെ വിവിധ തലങ്ങൾ ചർച്ചചെയ്യുന്നു. ഭാരതിരാജ, ഗൗതം മേനോൻ, യോഗി ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ജി.വി. പ്രകാശ്കുമാർ സംഗീതസംവിധാനം നിർവഹിക്കുന്നു.
2006-ൽ വിശാൽ ചിത്രം ശിവപ്പതികാരത്തിലൂടെയാണ് മംമ്ത മോഹൻദാസ് തമിഴിൽ എത്തുന്നത്. ആര്യ നായകനായി അഭിനയിച്ച എനിമി ആണ് മംമ്ത അവസാനം വേഷമിട്ട തമിഴ് ചിത്രം.
അതേസമയം മലയാളത്തിൽ ആസിഫ് അലിയുടെ നായികയായി അഭിനയിച്ച മഹേഷ് മാരുതിയും ആണ് പുതിയ ചിത്രം. സേതു ആണ് രചനയും സംവിധാനവും.
2009ൽ കഥ തുടരുന്നു എന്ന ചിത്രത്തിനുശേഷം ആസിഫ് അലിയും മംമ്തയും നായകനും നായികയുമായി അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട്.