
ബോളിവുഡ് താരം ബിപാഷ ബസു അമ്മയാകുന്നു. ബിപാഷയും ഭർത്താവ് കരൺസിംഗ് ഗ്രോവറും ഈ സന്തോഷ വാർത്ത ഉടൻ ആരാധകരെ അറിയിക്കുമെന്നാണ് വിവരം.ഏറെനാളായി ഒരു കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ബിപാഷയും കരണും. ബിപാഷയുടെ പുതിയ വിശേഷം ആരാധകർ ആഘോഷമാക്കുകയാണ്. 2015ൽ എലോൺ സിനിമയുടെ ലൊക്കേഷനിലാണ് ബിപാഷയും കരണും പരിചയപ്പെടുന്നത്. പിന്നീട് ഈ സൗഹൃദം പ്രണയമായി മാറുകയായിരുന്നു. 2016ൽ ഇരുവരും വിവാഹിതരാവുകയും ചെയ്തു.