fahad-nazriya

മലയാളത്തിലെ ശ്രദ്ധേയരായ താരജോഡികളാണ് നസ്രിയ-ഫഹദ്. ഇവരുടെ വിശേഷങ്ങൾ അറിയാൻ പലപ്പോഴും ആരാധകർ പ്രത്യേക താത്പര്യം കാണിക്കാറുണ്ട്. ഇപ്പോഴിതാ ബന്ധുവിന്റെ വിവാഹചടങ്ങിന് എത്തിയ ഇരുവരുടെയും ചിത്രങ്ങളും വീഡിയോകളും വെെറലാവുകയാണ്.

View this post on Instagram

A post shared by Friends Frame (@friends_frame)

നബീൽ–നൗറിൻ എന്നിവരുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനാണ് താര ദമ്പതികൾ എത്തിയത്. ഫഹദിന്റെ കൈ പിടിച്ച് നടന്ന് വരുന്ന നസ്രിയയുടെ ചിത്രങ്ങൾക്ക് നിരവധിയാളുകൾ കമന്റുകളുമായി എത്തുന്നുണ്ട്. റെയർ അഫയേഴ്‌സ് ഫിലിമെർ, ഫ്രണ്ട്സ് ഫ്രെയിം എന്നിവരായിരുന്നു വിവാഹച്ചടങ്ങിന്റെ ഫോട്ടോഗ്രഫി നിർവഹിച്ചത്.

fahad-nazriya

2014ലാണ് നസ്രിയയും ഫഹദും തമ്മിലുള്ള വിവാഹം കഴിയുന്നത്. പിന്നീട് സിനിമയിൽ നിന്ന് മാറിനിന്ന നസ്രിയ ഇപ്പോൾ ശക്തമായി തിരിച്ചുവന്നിരിക്കുകയാണ്. നിർമാണ മേഖലയിലും താരമിപ്പോൾ ശ്രദ്ധിക്കുന്നുണ്ട്.

View this post on Instagram

A post shared by Rare Affairs filmer (@rare_affairs_filmer)

ഫഹദ് നായകനായെത്തിയ 'ട്രാൻസ്', നാനി നായക കഥാപാത്രത്തെ അവതരിപ്പിച്ച 'അണ്ടേ സുന്ദരാനികി' എന്നീ ചിത്രങ്ങൾ ഈയടുത്ത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫാസിൽ നിർമിച്ച 'മലയൻകുഞ്ഞ്' എന്ന ചിത്രമാണ് ഫഹദിന്റേതായി ഒടുവിലായി പുറത്തിറങ്ങിയത്. ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്.

View this post on Instagram

A post shared by Friends Frame (@friends_frame)