സ്ഖലനം സെക്കന്റുകൾക്കുള്ളിൽ നടന്നാലും കുറേ നേരത്തിനു ശേഷം സംഭവിച്ചാലും ഒരേ സുഖമാണ് പുരുഷന് ലഭിക്കുന്നത്. പക്ഷെ ശീക്രസ്ഖലനം പുരുഷനേക്കാൾ അയാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന പങ്കാളിയിൽ അതൃപ്തി ഉണ്ടാക്കുന്നു. സ്വയംഭോഗത്തിൽ ശുക്ല സ്ഖലനം പെട്ടെന്ന് സംഭവിക്കുമ്പോഴും പുരുഷന് അനുഭൂതി ലഭിക്കും. പക്ഷെ ലൈംഗിക വേഴ്ചയിൽ സ്ഖലനം പെട്ടെന്ന് സംഭവിച്ചാൽ അതു പങ്കാളിക്ക് സുഖം കുറയാനും രതിമൂർച്ഛയിലേക്ക് അവൾക്ക് എത്തിച്ചേരാൻ പറ്റാത്ത അവസ്ഥ ഉണ്ടാക്കുകയും ചെയ്യുന്നു.
