തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമല വിജയനും തലസ്ഥാനത്ത് വന്നിറങ്ങിയത് ലുലു ഗ്രൂപ്പിന്റെ മെഴ്‌സിഡസ് ബെൻസ് ശ്രേണിയിലെ എയർബസിൽ. ഉച്ചയ്ക്ക് രണ്ടരയോടെയാണ് അദ്ദേഹം ഹെലിക്കോപ്റ്ററിൽ വന്നിറങ്ങിയത്. എറണാകുളത്ത് ഒരു സ്വകാര്യ ചാനലിന്റെ പരിപാടിയിൽ പങ്കെടുത്ത ശേഷമാണ് കവടിയാർ ഗോൾഫ് ക്ലബിന് സമീപത്തെ ഗ്രൗണ്ടിൽ ഇറങ്ങിയത്. എറണാകുളത്തെ പരിപാടിയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയും പങ്കെടുത്തിരുന്നു.

pinarayi-vijayan

മഴ രൂക്ഷമാവുകയാണെങ്കിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ ഹെലിക്കോപ്‌റ്റർ ഇറക്കാനായിരുന്നു തീരുമാനം. എന്നാൽ കാലാവസ്ഥ അനുകൂലമായതിനെ തുടർന്ന് തുടർന്ന് ഗ്രൗണ്ടിൽ ഇറക്കുകയായിരുന്നു. പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരടക്കം അദ്ദേഹത്തെ സ്വീകരിക്കാൻ സ്ഥലത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ കാറിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടിയിരുന്നു. ഇതേത്തുടർന്നാണ് ഹെലിക്കോപ്റ്ററിൽ എത്തിയതെന്നാണ് നിഗമനം.

ഫോട്ടോ: നിശാന്ത് ആലുകാട്