ഡിസംബർ 31 വരെ പിഴയോടെ റിട്ടേൺ നൽകാം
ന്യൂഡൽഹി: ഇൻകം ടാക്സ് റിട്ടേൺ സമർപ്പിക്കുന്നതിനുള്ള അവസാനതീയതി ഇന്ന്. ജൂലായ് 31ന് റിട്ടേൺ സമർപ്പിക്കാത്തവർക്ക് ഡിസംബർ 31 വരെ പിഴയോടെ റിട്ടേൺ സമർപ്പിക്കാം. ഇവർക്ക് ശതമാനം പിഴപ്പലിശയും നൽകേണ്ടിവരും. അഞ്ചു ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് 1000 രൂപയും അതിന് മുകളിൽ വരുമാനമുള്ളവർക്ക് 5000 രൂപയുമാണ് പിഴ.
വൈകി സമർപ്പിക്കുന്ന റിട്ടേണിന് വ്യക്തമായ കാരണവും ബോധിപ്പിക്കണം. ജൂലായ് 20 വരെയുള്ള കണക്കനുസരിച്ച് 2.3 കോടി ഇൻകം ടാക്സ് റിട്ടേൺ അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. അവസാന നിമിഷം ടാക്സ് റിട്ടേൺ സമർപ്പിക്കുന്നതിനായി കാത്തിരിക്കുന്നവർക്ക് ഇത്തവണ തീയതി നീട്ടാതിരുന്നത് വിനയാകുംഅവസാന ദിവസം ഞായറാഴ്ച്ചയായതിനാൽ പണമിടപാട് പ്രശ്നമാകും. ഓൺലൈനായി പണമടയ്ക്കാമെങ്കിലും ബാങ്ക് അവധിയായതിനാൽ നെറ്റ് ബാങ്കിംഗ് സുഗമമായി പ്രവർത്തിക്കാത്ത അവസ്ഥയുമുണ്ടാകും. ആദായ നികുതി പോർട്ടലിലും കഴിഞ്ഞ ദിവസങ്ങളിൽ സാങ്കേതിക പ്രശ്നങ്ങളുണ്ടായിരുന്നു.