death

ധാക്ക : ബംഗ്ലാദേശിലെ ചിറ്റഗോംഗിൽ ആളില്ലാ ലെവൽ ക്രോസ് മുറിച്ചുകടക്കുന്നതിനിടെ മിനി ബസിൽ ട്രെയിനിടിച്ച് ഏഴ് വിദ്യാർത്ഥികളടക്കം 11 പേർ മരിച്ചു. ഏഴ് പേർക്ക് ഗുരുതര പരിക്കേറ്റു. മിർഷറായി ഉപസിലയിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. ഒരു കോച്ചിംഗ് സെന്ററിലെ അദ്ധ്യാപകരും വിദ്യാർത്ഥികളുമായി പോയ ബസാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ മറ്റ് നാല് പേരും അദ്ധ്യാപകരാണ്. 16നും 26നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ച എല്ലാവരും. ധാക്കയിലേക്ക് പോവുകയായിരുന്ന എക്സ‌്‌പ്രസ് ട്രെയിനാണ് ഇടിച്ചത്.